2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

നാട്ടുപ്പൂക്കളുടെ പ്രദര്‍ശനം -Exhibition of Indigenous Flowers of Kerala


ഒരു ഓണക്കാലം കൂടി  വന്നെത്തുകയാണ് .ഓണം പൂക്കളുടെയും പൂക്കളങ്ങളുടെയും കൂടി

 കാലമാണ് .ഒരിക്കല്‍ പൂക്കളങ്ങളില്‍ നിറഞ്ഞിരുന്നത് നമ്മുടെ ചുറ്റുവട്ടത്തുള്ള സുഗന്ധം പൊഴിക്കുന്ന വിവിധ വര്‍ണങ്ങളിലുള്ള പൂക്കളായിരുന്നെങ്കില്‍ ഇന്ന് അത് അതിര്‍ത്തി കടന്നെത്തുന്ന മൂന്നോ നാലോ വര്‍ണങ്ങളിലുള്ള പൂക്കളിലേക്ക്‌ ഒതുങ്ങിപ്പോയിരിക്കുന്നു .
 
     വിസ്മൃതിയിലേക്ക് പോയ ആ പൂക്കളെ പുതു തലമുറയ്ക്ക് പരിചിയപ്പെടുത്താന്‍  കല്പകഞ്ചേരി ഗവ: വോക്കെഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ത്ഥികള്‍ 24-08-2012 നു നാട്ടുപ്പൂക്കളുടെ ഒരു പ്രദര്‍ശനം നടത്തുകയുണ്ടായി . പ്രദര്‍ശനം പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി എ .പി .നസീമ ഉത്ഘാടനം ചെയ്തു .വിദ്യാര്‍ത്ഥികള്‍ അവരുടെ വീടുകളുടെയും സ്കൂളിന്റെയും പരിസരത്തു നിന്ന് സമാഹരിച്ച 60 -ഓളം പൂക്കളാണ് പ്രര്‍ശനതിനുണ്ടായിരുന്ന്തു .പ്രദര്‍ശനത്തിന്റെ ചില ദൃശ്യങ്ങള്‍  ചുവടെ ചേര്‍ത്തിരിക്കുന്നു 



കൃഷ്ണ കിരീടം

മേന്തോന്നി
ആറ്റുതകര
കോവിദാരം
പനച്ചി
അരിപ്പൂവ്
കാട്ടുകൂവ
കൂനംപാല
കിലുകിലുക്കി
കോളാമ്പി

കൂറമുള്ള്
ശീമ കൊങ്ങിണി 
എരുക്ക്
പെരുകിലം

ഉപ്പു താളി
ചെമ്പകം

കാന /രംഭ
അമല്‍പൊരി
അതിരാണി 
 ചെമ്പരുത്തി
 രാജമല്ലി 
 തുമ്പ

2012, ജൂൺ 9, ശനിയാഴ്‌ച

സാസോന്‍ കി മാലാ പെ............

 കവ്വാലിയായി മാറിയ  ഭജന്‍

ഇന്ത്യയിലെ   ഭക്തി പ്രസ്ഥാന ശാഖയിലെ പ്രമുഖയാണ്‌ മീര ബായി . കൃഷ്ണനോടുള്ള പ്രണയത്തില്‍  ഉന്മാദിനിയായ  മീര  ആയിരത്തോളം  ഭജനുകള്‍ രചിച്ചിട്ടുണ്ട്.

                       അതില്‍  സാസോന്‍ കി മാലാപെ..വ്യത്യസ്തമാക്കുന്നത്  സൂഫികളുടെ ഗാന രൂപമായ  കവ്വലിയായും ഇത്  ആലപിക്കാറുണ്ട് എന്നതിനാലാണ്.
 മീര ബായി -ഒരു ശില്‍പം

 കവ്വാലി ഗായകനായ നുസൃത് ഫത്തേ അലി ഖാനാണ് കവ്വാലി ഗാനമെന്ന നിലക്ക് ഇതിനെ പ്രശസ്തമാക്കിയത്. കൃഷ്ണ പ്രണയം നിറഞ്ഞ ഇതിലെ ചില വരികള്‍.

 സാസോന്‍ കി മാലാ പെ
സിമരൂം മേം പീ കാ നാം 

ശ്വാസത്തിന്റെ മാലകളില്‍
ഞാന്‍ ഉരുവിടുന്നത് പ്രിയന്റെ നാമം.

അപനേ മന്‍ കി മേ ജാനൂം
ഓര്‍ പീ കെ  മന്‍ കി രാം

എന്റെ മനസെന്തെന്നു എനിക്കറിയാം
പ്രിയന്റെ മനസ് ദൈവത്തിനും

യെഹി മേരി ബന്ദഗി ഹെ
യെഹി മേരി പൂജ 


ഇതാണെന്റെ ആരാധന
ഇതാണെന്റെ പൂജ 


പ്രേം കെ മാലാ ജപത്തെ ജപത്തെ
ആപ് ബനി മേം ശാം

പ്രണയത്തിന്റെ മാലാ ജപിച്ചു
ഞാന്‍ തന്നെ 
  ശ്യാമായി [കൃഷ്ണന്‍]മാറി
 
അപനേ ആപ് സെ ബാതേം കര്‍ക്കെ
ഹോ ഗയി മേം ബദ് നാം 


തന്നോട് തന്നെ
സ്വയം സംസാരിച്ചു
ഞാന്‍ ഇന്ന് അപമാനിതയായി .

 
Qwali-Nusruth Fathe Ali Khan & party

 Nusruth Fathe Alikhan-remix

bhajan

 1997 -ഇല്‍ പുറത്തിറങ്ങിയ കോയല എന്ന ചിത്രത്തില്‍ രാജേഷ്‌ റോഷന്‍ ഇതേ ഈണങ്ങള്‍ അനുകരിച്ചു ചെയ്ത  ഗാനം.ഇന്ദീവര്‍ രചിച്ച 
ഈ ഗാനത്തിലെ വരികള്‍ ഏറെയും മീരയുടെ ഭജനുകളില്‍ നിന്നും കടം കൊണ്ടതാണ്.

Kavitha Krishnamoorthy-film-Koyala

2012, മേയ് 6, ഞായറാഴ്‌ച

ബുദ്ധനെക്കുറിച്ച്...

ഇന്ന് ബുദ്ധ പൂര്‍ണിമ .വൈശാഖ മാസത്തിലെ ഈ  പൌര്‍ണമിയിലാണ്

ലോകത്തിനു ക്രിയാത്മകമായ  ജീവിത ദര്‍ശനം പ്രദാനം ചെയ്ത  ബുദ്ധന്റെ

 ജന്മ , ബോദോധയ ,പരിനിര്‍വാണ ദിനങ്ങള്‍ വരുന്നത് .ബുദ്ധനെ കുറിച്ചും

അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെക്കുറി ച്ചുമുള്ള  വീക്ഷണങ്ങള്‍

നിരവധിയാണ്.ദൈവത്തെ നിരാകരിച്ച അദ്ദേഹത്തെ ദൈവമായി മഹായാന

 ബുദ്ധ മതക്കാര്‍ ആരാധിക്കുന്നു.ഹിന്ദു മതത്തിലെ വേദ ഗ്രന്ഥങ്ങളുടെ

ആധികാരികത ചോദ്യം ചെയ്ത ബുദ്ധനെ വിഷ്ണുവിന്റെ ഒരു

അവതാരമായി കണക്കാക്കുന്നു.
സാര്‍നാഥ് നിന്നുള്ള ശില്‍പം

  
മനുഷ്യനെയും അവന്റെ ദുഖങ്ങളെ ക്കുറിച്ചും മാത്രം ആകുലപ്പെട്ട ബുദ്ധന്റെ 

ജീവിതവുമായി ബന്ധപ്പെട്ടു ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചില

കാര്യങ്ങളിലേക്ക്.

 ബുദ്ധന്‍ ഒരു നാസ്തികന്‍ ?


ബുദ്ധനെ ഒരു നാസ്തികന്‍ എന്ന് തന്നെവിശേഷിപ്പിക്കാം . അദ്ദേഹം പ്രകൃതി 

ശക്തികളിലോ ദൈവത്തിലോ വിശ്വസ്സിച്ചിരുന്നില്ല. ദൈവത്തിന്റെ   

അസ്തിത്വത്തെപ്പോലും നിഷേധിച്ച  അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍    

അതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ പോലും നിഷ്പ്രയോജനമാന്നായിരുന്നു. .

വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും  അപ്രമാദിത്വത്തെ ചോദ്യം

 ചെയ്ത ബുദ്ധന്റെ നിരീക്ഷണത്തില്‍ ഇവയൊന്നും  അന്തിമമല്ല എന്നും
 
പുന പരിശോധനയുടെയും പുനരാലോചനയുടെയും ആവശ്യം വരുമ്പോള്‍ 

അതിനു വിധേയമാകേണ്ടി വരുമെന്നും വാദിച്ചു.

ഗാന്ധാര ശൈലിയിലുള്ള ശില്‍പം


 ബുദ്ധന്‍ മാംസാഹാരത്തെ എതിര്‍ത്തില്ല ?

 അഹിംസ 
സിദ്ധ്വാന്തത്തിന്റെ  പ്രചാരകനായിരുന്ന  ബുദ്ധന്‍ ജനങ്ങളുടെ 

ജീവിത രീതിയുടെ ഭാഗമായ മാംസാഹാര ശീലത്തെ എതിര്‍ത്തിരുന്നില്ല.  

അദ്ദേഹത്തിന്റെ  അന്ത്യത്തിന് കാരണമായതും മാംസാഹരത്തില്‍ നിന്നുള്ള 

ഭക്ഷ്യ വിഷ ബാധയായിരുന്നു.പാവ പുരിയില്‍ വച്ചു കുന്ദന്‍ എന്ന 

കൊല്ലന്റെ കുടിലില്‍ നിന്നും കഴിച്ച പന്നി മാംസത്തില്‍ നിന്നും അസുഖം 

ബാധിക്കുകയും പ്രായാധിക്യത്തിന്റെ അവശതകളും കൂടി ചേര്‍ന്ന് 

കുശിനഗരത്തില്‍ വച്ചു നിര്‍വാണം പ്രാപിക്കുകയായിരുന്നു.

 പ്രയോഗികതക്ക് മാത്രം പ്രാധാന്യം 



 ബുദ്ധന്‍ അദ്ദേഹത്തിന്റെ ജീവതത്തിലും   വീക്ഷണത്തിലും പ്രയോഗികതക്ക് 

മാത്രം പ്രാധാന്യം നല്‍കി.വിശ്വസങ്ങള്‍ക്കോ ആചാര അനുഷ്ടാനങ്ങള്‍ക്കോ  

അദ്ദേഹത്തിനെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നില്ല.ബോദോധയത്തിന് മുന്‍പ് 

ഗയയില്‍ വച്ചു ആഹാരം  ഉപേക്ഷിച്ചു അതി  കഠിനമായ 

തപസ്സനുഷ്ടിക്കുകയുണ്ടായി തന്മൂലം ശരീരം തീരെ ദുര്‍ബലമാകുകയും  

ക്ഷീണിതിനാകുകയും ചെയ്തു.എന്നിട്ടും  ലക്‌ഷ്യം നേടാന്‍ കഴിയാത്തത് 

 അദ്ദേഹത്തെ ചിന്തിപ്പിക്കുകയും   ശരീരത്തെ  പീഡിപ്പിക്കുന്നത് 

കൊണ്ട് ശക്തി ക്ഷയിക്കുകയെയുവുള്ളുവെന്നും അങ്ങനെ ചിന്താ ശക്തി 

നഷ്ടപ്പെട്ടോരാള്‍ക്ക് ലക്‌ഷ്യം നേടാന്‍ സാധിക്കുകയില്ലെന്നും ബോധ്യമായി .

അതോടുകൂടി അത്തരം    ശ്രമങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു.പിന്നീടു   

ബോദോധായത്തിനു വേണ്ടിയുള്ള ധ്യാനത്തിലിരിക്കുമ്പോള്‍ 40 

ദിവസത്തേക്കുള്ള ഭക്ഷണം കരുതിയിരുന്നു.
സുജാതയില്‍ നിന്ന് ഭക്ഷണം സ്വീകരിച്ചു ഉപവാസം അവസാനിപ്പിക്കുന്ന ബുദ്ധന്‍-[painting]

 ബുദ്ധന്‍ തന്റെ ഒരു സന്ദേശത്തില്‍ ഇങ്ങനെ പറയുന്നു."ഏതെങ്കിലും 

ഗ്രന്ഥങ്ങളില്‍ പറയുന്നത് കൊണ്ടോ ,മഹദ് വ്യക്തികള്‍ പറഞ്ഞത് കൊണ്ടോ 

അനുഷ്ടാനമായത്   കൊണ്ടോ വിശ്വാസങ്ങളും സിദ്ധ്വാന്തങ്ങളും 

ശരിയാകണമെന്നില്ല പ്രസ്തുത വിശ്വാസങ്ങളും സിദ്ധാന്തങ്ങളും 

പരിശോധിച്ച് വിശകലനം ചെയ്തു മനുഷ്യ നന്മയ്ക്ക് ഉകുന്നതാണെങ്കില്‍ 

മാത്രം സ്വീകരിക്കുക ".

 ബുദ്ധന്‍ ഒരു മാര്‍ഗ ദര്‍ശി 
 
ബുദ്ധന്‍ താന്‍ ഒരു മാര്‍ഗ ദര്‍ശി മാത്രമാണെന്നും തന്റെ ശാസനകള്‍ 

മനുഷ്യന്‍ മനുഷ്യന് നല്‍കുന്ന സന്ദേശമാന്നു മാത്രമേ ബുദ്ധന്‍ അവകാശ 

പെട്ടുള്ളൂ.തന്റെ മതത്തില്‍ തനിക്കായി  പ്രത്യേകമായ ഒരു സ്ഥാനവും 

കല്പിച്ചിരുന്നില്ല.


  സ്റ്റീഫന്‍ ബാച്ചിലറിന്റെ നിഗമനങ്ങള്‍ 

ബുദ്ധ ജീവതത്തെ സംബന്ധിച്ച  ഏറ്റവും പുതിയ പുസ്തകമായ   

"കണ്ഫെഷന്‍ഓഫ്  എ ബുദ്ധിസ്റ്റ് എതിസ്റ്റ്" രചയിതാവ് സ്റ്റീഫന്‍ ബാച്ചിലര്‍   

ബുദ്ധന്റെ  മരണം സംബന്ധിച്ച് പുതിയ ചില നിഗമനങ്ങള്‍  

നല്‍കുന്നു.അദേഹത്തിന്റെ അഭിപ്രായത്തില്‍ കുന്ദന്റെ വസതിയിലെ 

ഭക്ഷണത്തില്‍ വിഷം ചേര്‍ത്തിരുന്നുവെന്നും അത് ആദ്യം കഴിച്ച ബുദ്ധന്‍  


തിരിച്ചറിയുകയും ബാക്കിയുള്ളത്  കുഴിച്ചുമൂടാന്‍ 

നിര്‍ദേശിക്കുകയായിരുന്നു.യഥാര്‍ത്വത്തില്‍   ലക്‌ഷ്യം വച്ചത് പ്രായമേറിയ 

ബുദ്ധനെയല്ല ബുദ്ധന്റെ പ്രിയ ശിഷ്യനായിരുന്ന ആനന്ദനെയനന്നാണ് സ്റ്റീഫന്‍ 

സമര്‍ത്വിക്കുന്നത്  .ബുദ്ധന് ശേഷം ആനന്ദനിലൂടെയുള്ള   ബുദ്ധ ധര്‍മ പ്രചരണം 

തടയുകയായിരിക്കണം ഉദേശിച്ചത്‌.

ബുദ്ധനും ആനന്ദനും .
   റഫറന്‍സ് -1. ബുദ്ധനും ബുദ്ധ ധര്‍മവും -ഡോ.ബി .ആര്‍ .അംബേദ്‌കര്‍
2 .Outlook interview of Stephan batchelor -http://www.outlookindia.com/article.aspx?264459

2012, മേയ് 2, ബുധനാഴ്‌ച

ചുപ്കെ ചുപ്കെ രാത് ദിന്‍...


ചുപ്കെ ചുപ്കെ രാത് ദിന്‍... ഗുലാം അലി അനശ്വരമാക്കിയ ഈ ഗസലിന്റെ 
രചയിതാവ് ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടി സ്ഥാപക 
അംഗങ്ങളിലോരാളായ മൌലാന ഹസ്രത് മോഹാനിയാണ് .വിവിധ ഗായകര്‍ 
ആലപിചിട്ടുന്ടെങ്കിലും ഗുലാം അലിയുടെതാണ്  ഏറെ പ്രശസ്തം .
BR ചോപ്ര സംവിധാനം ചെയ്ത നിക്കാഹ് എന്ന ചിത്രത്തില്‍ ഉള്പെടുതിയത്
 കൊണ്ട്ചലച്ചിത്ര ഗാനം എന്ന നിലയ്ക്കും പ്രശസ്തമാണ്.

ചുപ്കെ ചുപ്കെ രാത് ദിന്‍
ആന്‍സൂ ബഹാന യാദ് ഹെ
ഹംകോ അബ് തക്ആഷികി കാ
വോ സമാന യാദ് ഹെ

നിശബ്ദമായി ദിന രാത്രങ്ങളില്‍
കണ്ണീര്‍ പൊഴിച്ചത് ഓര്‍മയുണ്ട് 
ഇനിക്കിപ്പോഴും
പ്രണയ കാലത്തെക്കുറിച്ച്
ഓര്‍മയുണ്ട്

കീംച് ലേനാ വോ മേരാ
പര്‍ദെ കാ കോനാ ദഫ് ദന്‍
ഓര്‍ ദുപ്പട്ടെ സെ തേരാ
വോ മൂ [മുഹ് ] ചുപാന യാദ് ഹെ

എന്റെ തിരശീലയുടെയറ്റം [curtain ]
പെട്ടന്ന് വലിച്ചിട്ട്
നിന്റെ മുഖം തട്ടത്താല്‍ [veil]
മറച്ചതും  ഓര്‍മയുണ്ട്

ദോ പഹര്‍ കി ധൂപ് മേം
മേരെ ബുലാനേ കേലിയെ
വോ തേരാ കോത്തെ പേ
നന്ഗെ  പാവ് ആനാ യാദ് ഹെ

ഉച്ച  വെയിലിന്റെ തിളക്കത്തില്‍
എന്നെ  വിളിക്കാനായി  
തട്ടിന്‍  പുറത്തു നഗ്ന പാദയായി
നീ വന്നതും ഓര്‍മയുണ്ട്

ചുപ്കെ ചുപ്കെ രാത് ദിന്‍
ആന്‍സൂ ബഹാന യാദ് ഹെ
ഹംകോ അബ് തക്ആഷികി കാ
വോ സമാന യാദ് ഹെ

നിശബ്ദമായി ദിന രാത്രങ്ങളില്‍
കണ്ണീര്‍ പൊഴിച്ചത് ഓര്‍മയുണ്ട് 
ഇനിക്കിപ്പോഴും
പ്രണയ കാലത്തെക്കുറിച്ച്
ഓര്‍മയുണ്ട്.

 നിക്കാഹ് എന്ന ചിത്രത്തില്‍ നിന്ന്




live -Gulam Ali

2012, ഏപ്രിൽ 29, ഞായറാഴ്‌ച

കഭി കഭി മേരെ ദില്‍ മേം...

ഹിന്ദി ചലച്ചിത്ര ഗാനങ്ങളില്‍ ഏറ്റവും അധികം ആസ്വാദക ശ്രദ്ധ നേടിയ

 ഗാനങ്ങളില്‍ മുന്‍പന്തിയിലാണ് 1976 -ഇല്‍ യാഷ് ചോപ്ര സംവിധാനം

 ചെയ്ത കഭി കഭി എന്ന ചി ത്രത്തിലെ ഈ ഗാനം.ഇതിന്റെ സരളമായ

സംഗീതം ഹിന്ദി ഗാനങ്ങളോട് താല്പര്യം ഇല്ലാത്തവ ര്‍ക്കിടയില്‍പ്പോലും

സ്വീകാര്യത ഉണ്ടാക്കി.  പ്രശസ്ത ഉറുദു കവി കൂടിയായ സാഹിര്‍

ലുധിയാന്‍വി  ,സംഗീത സംവിധായകന്‍ ഖയാം ,ഗായകന്‍ മുകേഷ്

പഞാബില്‍ നിന്നുള്ള ഈ  മൂന്നു പ്രതിഭകളുടെ സംഗമവും കൂടിയാണ്

കാലത്തെ അതി ജീവിച്ച ഈ ഗാനം .

മുകേഷ് ഒറ്റക്കും  ലതന്കെഷ്കറുെമാതതുളള യുഗ്മ ഗാനം എന്നീ രണ്ടു രൂപത്തിലാണ് ഇത്  ചലച്ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

[കഹീന്‍ ,യുഹീന്‍,,നിഗാഹേന്‍,ബാഹെന്‍  എന്നീ വാക്കുകളുടെ ഉച്ചാരണത്തില്‍ 'ന്‍'  നിശബ്ദം ആയിരിക്കും , കഹീ ,യുഹീ ,നിഗാഹെ ,ബാഹെ എന്നിങ്ങനെ .]


കഭി കഭി മേരെ ദില്‍ മേം...
ഖയാല്‍ ആത്താ ഹെ
കെ ജൈസേ തുഝ് കോ ബനായ ഗയാ ഹെ
മേരെ ലിയെ

തു അബ് സെ പഹലേ
സിതാരോം മേം
ബസ് രഹി ഥി കഹീന്‍
തുെഝ സമീന്‍ പെ ബുലായ
ഗയാ ഹെ മേരെ ലിയെ

കഭി കഭി മേരെ ദില്‍ മേം...
ഖയാല്‍ ആത്താ ഹെ
കെ യെ ബതന്‍ യെ നിഗാഹേന്‍
മേരി അമാനത് ഹെ

യെ ഗെസുവോന്‍ ഘനീ
ഛാവ് ഹെ  മേരി ഖാതിര്‍
യെ ഹോട്ട് ഓര്‍ യെ ബാഹെന്‍
മേരി അമാനത് ഹെ

കഭി കഭി മേരെ ദില്‍ മേം...
ഖയാല്‍ ആത്താ ഹെ
കെ ജൈസേ ബജ്തി ഹെ
ഷെഹനായാസി  രാഹോന്‍  മേം

സുഹാഹ് രാത് ഹെ
ഘൂംഘട്ട് ഉടാ രഹൂന്‍ മേം
സിമട്ട് രഹീ ഹെ
തു ശര്‍മാക്കേ അപ്നി
ബാഹോന്‍ മേം

കഭി കഭി മേരെ ദില്‍ മേം...
ഖയാല്‍ ആത്താ ഹെ
കെ ജൈസേ തു മുെഝ
ചാഹെന്‍ കി
ഉമ്ര്  പര്‍  യുഹീന്‍
ഉടെഗി മേരി തരഫ്
പ്യാര്‍ കി നസര്‍ യുഹീന്‍

മേം ജാന്‍താ ഹൂം
തു ഗൈര്‍ ഹെ
മഗര്‍ യുഹീന്‍

കഭി കഭി മേരെ ദില്‍ മേം...
ഖയാല്‍ ആത്താ ഹെ


2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

"തും ദേന സാത് മേരാ ഓ ഹം നവാസ് "

1990 കളില്‍ റിലീസ്  ചെയ്ത മഹേഷ്‌ ഭട്ട് സംവിധാനം ചെയ്ത ജുര്‍മ് എന്ന ചിത്രത്തില്‍ ഇന്ദീവര്‍ രചിച്ചു  രാജേഷ്‌ റോഷന്‍ സംഗീത സംവിധാനം നല്‍കി കുമാര്‍ സാനുവും സാധന സര്‍ഗവും ആലപിച്ചു പ്രശസ്തമായ ഗാനമാണ് "ജബ് കോയീ ബാത്ത് ബിഗട് ജായെ.....തും ദേന സാത് മേരാ ഓ ഹം നവാസ് ".  കുമാര്‍ സാനുവിന്റെ ആദ്യ കാല ഹിറ്റ്‌ കളിലോന്നായ ഈ ഗാനത്തിന്റെ സംഗീതം  പീറ്റര്‍, പോള്‍, മേരി ത്രയത്തിന്റെ  അമേരിക്കന്‍ നാടോടി ഗാനമായ 500 മൈല്‍സ്ന്റെ അനുകരണമാണ്.


ജബ് കോയീ ബാത്ത് ബിഗട് ജായെ
ജബ് കോയീ മുഷ്കില്‍ പട് ജായെ
തും ദേന സാത് മേരാ ഓ ഹം നവാസ്

ന കോയീ ഹേ ന കോയീ ഥാ
സിന്ദഗീ മേം തുംഹാരെ സിവാ
തും ദേന സാത് മേരാ ഓ ഹം നവാസ്

ഹോ ചാന്ദിനി ജബ് തക് രാത്
ദേതാ ഹെ ഹര്‍ കോയീ സാത്ത്
തും അഗര്‍ അന്ധെരോം മേം
ന ചോട്ന ന മേരാ ഹാത്ത്

വഫദാരി കി  വോ രസ്മേം
നിഭായെന്ഗെ ഹം തും കസ്മേം
ഏക്‌ സാന്‍സ് സിന്ദഗീ കി
ജബ് തക് ഹോ അപനേ ബസ്മേം

ദില്‍ കാ മേരാ ഹുവാ യക്കീന്‍
ഹം പഹലേ ഭീ മിലെ കഹീന്‍
സില്‍സില യെ സദിയോന്‍ കാ
കോയീ ആജ് കെ ബാത്ത് നഹീന്‍

ജബ് കോയീ ബാത്ത് ബിഗാട് ജായെ
ജബ് കോയീ മുഷ്കില്‍ പട് ജായെ
തും ദേന സാത് മേരാ ഓ ഹം നവാസ്
ന കോയീ ഹേ ന കോയീ ഥാ
സിന്ദഗീ മേം തുംഹാരെ സിവാ
തും ദേന സാത് മേരാ ഓ ഹം നവാസ്



2012, ഏപ്രിൽ 23, തിങ്കളാഴ്‌ച

ഇരകള്‍ വേട്ടക്കാരാകുമ്പോള്‍ :Masters vs 22 FK

ഇരകള്‍ വേട്ടക്കാരാകുമ്പോള്‍ :Masters vs 22 FK


നീതി നിഷേധത്തിനും പീനങ്ങള്‍ക്കും ഇരയായവര്‍ അതിനു കാരണക്കാരയവരോട് അതെ നായത്തിലോ അതിലും ക്രൂരമായോ പ്രതികാരം ചെയ്യുന്നത് പ്രമേയമാക്കിയ നിരവധി ചിത്രങ്ങള്‍ വിവിധ ഭാഷകളിലായി വന്നിട്ടുണ്ട് .മലയാളത്തില്‍ ഇതേ പ്രമേയവുമായി അടുത്തടുത്ത സമയങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളാണ്‌ ജോണി ആന്റണിയുടെ മാസ്റ്റെര്സ്സും  ആഷിക് അബുവിന്റെ 22 ഫീമൈല്‍ കോട്ടയവും.ഇവയില്‍ പ്രമേയ പശ്ചാത്തലം മാത്രമേ മാറുന്നുള്ളൂ.

 മാസ്റ്റെര്സില്‍ വ്യത്യസ്ത് സാഹചര്യങ്ങളില്‍ നിന്നുള്ള നിസ്സഹായരായ ഇരകള്‍ അവരുടെ ശത്രുക്കളെ പരസ്പരം കൈമാറി നീതി നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ 22 ഫീമൈല്‍ കോട്ടയത്തില്‍   നായിക കഥാപാത്രം സ്വയം തിരഞ്ഞെടുത്ത, സദാചാരവിരുദ്ധമെന്നു സമൂഹം വീക്ഷിക്കാനിടയുള്ള ഒരു ബന്ധത്തില്‍ നിന്ന് വഞ്ചിതയാകുകയും പ്രതികാരത്തിനായി തെറ്റിന്റെ  അതെ  വഴികള്‍ തന്നെ തിരഞ്ഞെടുക്കയുമാണ്  .[ ഉടല്‍  ആയുധമാക്കല്‍ !!!!].

ഒരു ലോജിക്കുമില്ലാത്ത ഹാസ്യ സിനിമകള്‍ മാത്രം സംവിധാനം ചെയെതിരുന്ന ജോണി ആന്റണി ആദ്യമായി ചെയ്ത ആക്‌ഷന്‍ സിനിമയെന്നും ശശികുമാര്‍ അഭിനയിച്ച ആദ്യ മലയാള സിനിമ എന്നത് കൊണ്ട് മാത്രം വാര്‍ത്ത‍ പ്രാധാന്യം കിട്ടിയ സിനിമയാണ് മാസ്റ്റെര്സ് .എന്നാല്‍ വപിച്ച വിജയം  നേടിയ Salt n pepper   ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമ എന്നതുകൊണ്ടും സ്ത്രീ പക്ഷ സിനിമ എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങള്‍ കൊണ്ടും 22FK റിലീസിന് മുന്‍പേ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു.

മാസ്റ്റെര്സ്സില്‍ പലതവണ ഇരയക്കപെട്ടവര്‍ യാദൃശ്ചികമായി ഒത്തുചേര്‍ന്നു തങ്ങളെ സംരക്ഷിക്കാത്ത നിയമ സംവിധാനത്തെ വെല്ലു വിളിച്ചുകൊണ്ടു തങ്ങളുടെ നീതി നടപ്പിലാക്കാന്‍ ശ്രമിക്കുകയും  നായക കഥാപാത്രം തന്റെ ആത്മാര്‍ത്ഥ സുഹൃത്ത്‌ കൂടിയുള്‍പ്പെട്ട ആ സംഘത്തെ നീതി ന്യായ വ്യവസ്ഥക്ക് കീഴ്പ്പെടുത്തുകയുമാണ് . എന്നാല്‍ഇവിടത്തെ നിയമ വ്യവസ്ഥകളെ പരിഹസിക്കുകയും [നായിക കഥാപാത്രതോടൊപ്പം അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരിയുടെ Incredible India   എന്നവസാനിക്കുന്ന  പരാമര്‍ശം ]അതിനെ മറികടന്നു തന്റെ കാട്ടു നീതി നടപ്പിലാക്കുകയും ഒരു കുഴപ്പവുമില്ലാതെ നാട് വിടുകയും ചെയ്യുകയാണ്   22FK നായിക.

മാസ്റ്റെര്സില്‍ കഥ പറയുന്നത് പ്രതികാര കഥകളുടെ സ്ഥിരം ഫോര്‍മാറ്റില്‍ തന്നെയാണ് . പുതുമയെന്ന പേരില്‍ അശ്ലീല സംഭാഷണങ്ങളും സദാചാരത്തിന്റെ അതിര്‍ വരമ്പുകള്‍ പരിഗണിക്കാത്ത ബന്ധങ്ങളുമാണ് 22FK യില്‍.  ഇത്തരം കാര്യങ്ങള്‍ ഹിന്ദിയിലെ നവതരംഗ /മള്‍ട്ടിപ്ലെക്സ് ചിത്രങ്ങളിലുടെ പ്രേഷകര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടതാണ് .

 പുതുമുഖങ്ങളും സജീവമല്ലാത്ത പഴയകാല താരങ്ങളും 22FK-ക്ക്   ഒരു ഫ്രെഷ്സ് നല്‍കുന്നു. പക്ഷെ മാസ്റ്റെര്സില്‍  ചെറിയ റോളുകളില്‍ പോലും പ്രമുഖ നടന്മാരാണ് അഭിനയിക്കുന്നത്.പുതുമുഖങ്ങളെ അവതരിപ്പിച്ചും  അനാവിശ്യ സംഘട്ടന രംഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നെങ്കില്‍ മാസ്റ്റെര്സും നവതരംഗ /മള്‍ട്ടിപ്ലെക്സ് ചിത്രങ്ങളുടെ പട്ടികയില്‍ കയറിയേനെ.!!!.ചുരുക്കത്തില്‍ അമിത അവകാശവാങ്ങളോടെ    വന്ന 22FK  ഒരു സാധാരണ ചിത്രം മാത്രമേ ആകുന്നുള്ളൂ .


2012, ഏപ്രിൽ 21, ശനിയാഴ്‌ച

രന്ജിഷ് ഹി സഹി ......


ആധുനിക ഉറുദു കവികളില്‍ പ്രമുഖനായ അഹമ്മദ് ഫറാസ് രചിച്ച പ്രശസ്തമായ ഗസലുകളിലോന്നാണ് രന്ജിഷ് ഹി സഹി...തീവ്ര പ്രണയവും സ്നേഹ    നിരാസത്തെയും കുറിച്ചുള്ള  ഈ ഗസല്‍ പ്രമുഖ ഗായകര്‍ അവരവരുടേതായ ശൈലികളില്‍ ആലപിച്ചു ജന ഹൃദയങ്ങളിലേക്ക് എത്തിച്ചു .

രന്ജിഷ് ഹി സഹി ദില്‍ ഹി ദുഖാനെ കെ ലിയെ ആ ...
ആ ഫിര്‍ സെ മുജെ  ചോട്  കെ  ജാനേ   കെ ലിയെ ആ ..

പഹലേ സെ മരസിം ന സഹി ഫിര്‍ ഭി  കഭി തോ
രസ്മോ രഹെ ദുനിയ ഹി നിഭാനെ കെ ലിയെ ആ ..

കിസ് കിസ് കോ ബതയെന്ഗ ജുദായി കെ  സബബ് ഹം
തു മുഝ് സെ ഖഫ ഹെ തോ സമാനെ കെ ലിയെ ആ

അബ് തക ദില്‍ എ ഖുഷ് ഫഹം കോ തുഝ്  സെ ഉമ്മീദേം
യെ ആഖിരി ഷംമേം ഭി ബുജാനെ കെ ലിയെ ആ..

മാനാ കി മുഹബത് കാ ചുപാന ഹെ 
മുഹബത്
ചുപ്കെ സെ  കിസി റോസ് ജതാനെ
കെ ലിയെ ആ..

 പ്രശസ്ത ഗായകരുടെ സ്വരത്തില്‍ രന്ജിഷ് ഹി സഹി ......

 ആശ ഭോസ്ലെ 


 മെഹദി ഹസന്‍



 തലത് അസീസ്‌

അനുരാധ പദ്വാള്‍ 

2012, ഏപ്രിൽ 14, ശനിയാഴ്‌ച

ദമാ ദം മസ്ത് കലന്ദര്‍.....

ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ  ഏറ്റവും പ്രശസ്തമായ ഗാനങ്ങളുടെ ഒരു

 തിരഞ്ഞടെപ്പു നടത്തുക യാങ്കില്‍  ആദ്യമെത്തുക സിന്ധി / പഞ്ചാബി

 ഭാഷയിലുള്ള സൂഫി ഗാനമായ ദമാ ദം മസ്ത് കലന്ദര്‍ ആകും . മിക്കവാറും 

എല്ലാ പ്രശസ്ത ഗായകരും ആലപിച്ചിട്ടുള്ള ഈ  ഗാനം എതൊരു 

സദസ്സിനെയും ആവേശം കൊള്ളിക്കുന്നതാണ് .സംഗീത ആസ്വാദകര്‍ 

ഒരുതവയെങ്കിലും   കേട്ടിട്ടുള്ള , രചയിതാവ്   അഞ്ജതനായ  ഈ ഗാനം 

തലമുറകള്‍ കടന്നു വിവിധ  സംഗീത ശാഖ കള്‍ ,ഖവ്വാലി മുതല്‍ റീമിക്സ് 

 ഗാനമായി വരെ  അവതരിപ്പിച്ചുവരുന്നു .പന്ത്രണ്ടാം നൂറ്റാണ്ടില്‍ സിന്ധില്‍ 

ജീവിച്ചിരുന്ന  ഷഹബാസ്  കല ന്ദറിനെ പറ്റിയുള്ള    പ്രകീര്‍ത്തനം ആണ് 

ഇതിന്റെ വരികള്‍ . സിന്ധിലെ സെവന്‍ പ്രദേശം പ്രവര്‍ത്തന മേഖലയാക്കിയ 

അദേഹത്തെ ഹിന്ദുക്കളും മുസ്ലിലങ്ങളും ഒരുപോലെ ആദരിച്ചിരുന്നു.സിന്ധ 

പ്രവിശ്യിലെ ഹിന്ദുക്കള്‍ അദേഹത്തെ വരുദേവന്റെ അവതാരമായ

  ഝു ലെ ലാല്‍ എന്ന പേരില്‍ ആരാധിച്ചു വരുന്നു .


സേവാനിലെ ഷഹബാസ് കലന്ദറിന്റെ ദര്‍ഗ 

കലന്ദറിന്റെ ഖബര്‍


ഭക്തിയുടെ ഉന്മാദം :ഉറുസിനെത്തിയ ഭക്തര്‍ 




ഹിന്ദുക്കള്‍ ആരാധിക്കുന്ന ഝു ലെ ലാല്‍



വരികള്‍ 

ഓ ലാല്‍ മേരി പത് രഖിയോ ബലാ   ജൂലെ ലാലണ് 

സിന്ധിരി ദാ സേവന്‍ ദാ സാഖി ഷഹബാസ് കലന്ദര്‍ 

ദമാ ദം മസ്ത് കലന്ദര്‍ 

അലി ദം ദംധെ അന്ദര്‍



ചാര്‍ ചരാഗ് തെരേ  ബരണ് ഹമേശാ

പഞ്ചുവം മേം ബാരണ്

ആയീ ബലാ ജൂലെ ലാലണ് 

സിന്ധിരി ദാ സേവന്‍ ദാ സാഖി ഷഹബാസ് കലന്ദര്‍

ദമാ ദം മസ്ത് കലന്ദര്‍ 

അലി ദം ദംധെ അന്ദര്‍



ഹിന്ദ്‌ സിന്ധ പീരാ തേരി നൗബത് വാജെ 

നാല്‍ വജെ ഖടിയാല്‍ ബലാ ജൂലെ ലാലണ് 

സിന്ധിരി ദാ സേവന്‍ ദാ സാഖി ഷഹബാസ് കലന്ദര്‍ 

ദമാ ദം മസ്ത് കലന്ദര്‍ 

അലി ദം ദംധെ അന്ദര്‍.



പ്രശസ്ത ഗായകരുടെ സ്വരത്തില്‍ ദമാ ദം മസ്ത് കലന്ദര്‍ ...



പോപ്പ് ഗായിക രൂണ ലൈല 

സൂഫി ഗായിക ബീഗം ആബിദ പര്‍വീണ്‍




പഞ്ചാബി ഗായകന്‍ ഗുരുദാസ് മാന്‍ .




പോപ്പ് ബാന്‍ഡ് -ജുനൂന്‍ 



സൂഫി ,പഞ്ചാബി പോപ്പ് ,   ചലച്ചിത്ര  ഗായകന്‍ -ഹന്‍സ്   രാജ് ഹന്‍സ്



ഖവ്വാലി ഗായകര്‍  - വാദാലി  ബ്രദേര്‍സ് 



 ഷഹബാസ്  കലന്ദറിനെ പ്രകീര്‍ത്തിക്കുന്ന മറ്റു  രണ്ടു സൂഫി ഗാനങ്ങളാണ് 

ദം മസ്ത്  കലന്ദര്‍ മസ്ത് മസ്ത്,.ഝു ലെ  ഝു ലെ  ലാല്‍ മസ്ത് കലന്ദര്‍ ...

കവ്വാലി ഗായകനായ നുസൃത് ഫത്തേ അലി ഖാനാണ്  ഇവയെ 

പ്രശസ്തമാക്കിയത് .


ദം മസ്ത് കലന്ദര്‍ മസ്ത് മസ്ത്- കവ്വാലി -റിമിക്സ് -
നുസൃത് ഫത്തേ അലി ഖാന്‍



ഝു ലെ  ഝു ലെ  ലാല്‍ മസ്ത് കലന്ദര്‍ -കവ്വാലി - നുസൃത് ഫത്തേ അലി ഖാന്‍ & പാര്‍ട്ടി .