ഒരു ഓണക്കാലം കൂടി വന്നെത്തുകയാണ് .ഓണം പൂക്കളുടെയും പൂക്കളങ്ങളുടെയും കൂടി
കാലമാണ് .ഒരിക്കല്‍ പൂക്കളങ്ങളില്‍ നിറഞ്ഞിരുന്നത് നമ്മുടെ ചുറ്റുവട്ടത്തുള്ള സുഗന്ധം പൊഴിക്കുന്ന വിവിധ വര്‍ണങ്ങളിലുള്ള പൂക്കളായിരുന്നെങ്കില്‍ ഇന്ന് അത് അതിര്‍ത്തി കടന്നെത്തുന്ന മൂന്നോ നാലോ വര്‍ണങ്ങളിലുള്ള പൂക്കളിലേക്ക് ഒതുങ്ങിപ്പോയിരിക്കുന്നു .
വിസ്മൃതിയിലേക്ക്
പോയ ആ പൂക്കളെ പുതു തലമുറയ്ക്ക് പരിചിയപ്പെടുത്താന്‍ കല്പകഞ്ചേരി ഗവ: വോക്കെഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം
വിദ്യാര്‍ത്ഥികള്‍ 24-08-2012 നു നാട്ടുപ്പൂക്കളുടെ ഒരു പ്രദര്‍ശനം
നടത്തുകയുണ്ടായി . പ്രദര്‍ശനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ .പി .നസീമ
ഉത്ഘാടനം ചെയ്തു .വിദ്യാര്‍ത്ഥികള്‍ അവരുടെ വീടുകളുടെയും സ്കൂളിന്റെയും
പരിസരത്തു നിന്ന് സമാഹരിച്ച 60 -ഓളം പൂക്കളാണ് പ്രദര്ശനതിനുണ്ടായിരുന്ന്തു .പ്രദര്‍ശനത്തിന്റെ ചില ദൃശ്യങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു
കൃഷ്ണ കിരീടം |
മേന്തോന്നി |
ആറ്റുതകര |
കോവിദാരം |
പനച്ചി |
അരിപ്പൂവ് |
കാട്ടുകൂവ |
കൂനംപാല |
കിലുകിലുക്കി |
കോളാമ്പി |
കൂറമുള്ള് |
ശീമ കൊങ്ങിണി |
എരുക്ക് |
പെരുകിലം |
ഉപ്പു താളി |
ചെമ്പകം |
കാന /രംഭ |
അമല്‍പൊരി |
അതിരാണി ചെമ്പരുത്തി രാജമല്ലി തുമ്പ |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ