2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

ബൌഗൈന്‍ വില്ല : സഞ്ചാരി , പൂവ് , ദ്വീപ്‌, കടലിടുക്ക്.


ബൌഗൈന്‍ വില്ല പൂവ്

നമ്മുടെ നാട്ടിലെങ്ങും കാണപ്പെടുന്ന കടലാസ് പൂവ് എന്നറിയപ്പെടുന്ന ബൌഗൈന്‍ വില്ല എന്ന പൂവിന്റെ പേരില്‍ ഒരു ദ്വീപും കടലിടുക്കും ഉണ്ട്.
ഫ്രഞ്ച് നാവികനായിരുന്ന ലൂയിസ്     അന്ടൊനിഎ      ദേ   ബൌഗൈന്‍ വില്ലയുടെ സ്മരണാര്‍ത്ഥം ആണ് ദക്ഷിണ അമേരിക്ക ജന്മ ദേശമായ പടര്‍ന്നു കയറുന്ന ഈ ചെടിക്കും  ഒരു ദ്വീപിനും കടലിടുക്കിനും ഈ പേര് ലഭിച്ചത്. ഫ്രഞ്ച് നാവിക സേനയില്‍ അഡ്മിറല്‍ ആയിരുന്ന ബൌഗൈന്‍ വില്ല ലോകം ചുറ്റുന്ന ആദ്യ ഫ്രഞ്ച് സഞ്ചാരി കൂടിയാണ്.

ലൂയിസ് അന്ടൊനിഎ      ദേ   ബൌഗൈന്‍ വില്ല

 പസിഫിക് സമുദ്രത്തിലെ പാപുവ ന്യൂ ഗിയാന ദ്വീപ്‌ സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപിനും ഈ ദ്വീപിനെ  ചൊഇസെഉല് ദ്വീപുമായി വേര്‍തിരിക്കുന്ന കടലിടുക്കിനും ബൌഗൈന്‍ വില്ലയുടെ പേര് നല്‍കിയിരിക്കുന്നു.
ബൌഗൈന്‍ വില്ല ദ്വീപ്‌

ബൌഗൈന്‍ വില്ല കടലിടുക്ക്

പച്ചയുടെ മാസ്മരികത: കാന്ഗ്ര ചിത്രങ്ങള്‍




 ഹിമാചല്‍ പ്രദേശിലെ കാന്ഗ്ര താഴ്വാരത്തെ തനതു ചിത്രകല ശൈലിയാണ് കാന്ഗ്ര ചിത്രങ്ങള്‍ എന്നറിയപ്പെടുന്നത്.ഇളം നിറങ്ങളുടെ വര്‍ണ വിന്യാസം കൊണ്ടും പ്രകൃതി ദ്രിശ്യങ്ങളുടെ മനോഹരമായ ആലേഖനം കൊണ്ടും സമ്പുഷ്ടമാണ് കാന്ഗ്ര ചിത്രങ്ങള്‍.താഴവരയില്‍ എത്തിപ്പെട്ട കാശ്മീരി ചിത്രകാരന്മാര്‍ അവിടെയുണ്ടായിരുന്ന പ്രാദേശിക ചിത്രകല രീതിയെ കഷിമിരി ചിത്രകലയുമായി സംയോജിച്ച് രൂപം നല്കിയിതാണ് ഇന്ന് കാണുന്ന കാന്ഗ്ര ചിത്രകല.ഈ തഴവരം കൈയടക്കിയ മഹാരാജ സന്‍സാര്‍ ചന്ദ് ഈ ചിത്ര കലയെ പ്രോത്സാഹിപ്പിക്കുഅകയും കലാകാരമാന്മാര്‍ക്ക് സഹായം നല്‍കുകയും ചെയ്തു.ഗുലെര്‍ എന്ന സ്ഥലത്ത് തുടങ്ങുകയും ചമ്പ, നൂര്പുര്‍ , മാണ്ടി , കുളു എന്നിവിടെങ്ങളിലെക്കും വ്യപിക്കുയ്കയും ചെയ്ത ഈ ശൈലി പൊതുവായി പഹാടി ചിത്രകല എന്നറിയപ്പെട്ടു. രാധയുടെയും കൃഷ്ണന്റേയും പ്രണയമാണ് ഈ ചിത്രങ്ങളുടെ പ്രധാന ആശയം.ഭാഗവത പുരാണംതിലെയും ജയ്‌ദേവിന്റെ ഗീത് ഗോവിന്ദതിലെയും വരികളുടെ  ദ്രിശ്യാവിഷ്കാരമാണ് പ്രധാനമായും ഈ ചിത്രങ്ങള്‍.മനോഹരമായ പ്രകൃതി ദ്രിശ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇളം വര്‍ണങ്ങള്‍  പ്രധാനമായും ഇളം പച്ച വര്‍ണതിന്റെ വിവധ ൈടുകളാല്‍ പ്രണയത്തിന്റെ തീവ്രത അവിക്ഷ്കര്ചിരിക്കുന്നു.കേരളത്തിന്റെ ചുമര്‍ചിത്ര ശൈലിയില്‍ കഥപാത്രങ്ങളുടെ രൂപ ഭംഗിക്കും ചുവപ്പ് വര്‍ണതിനുമാണ് മുന്‍‌തൂക്കം പക്ഷെ കാന്ഗ്ര ചിത്ര ശൈലിയില്‍ കഥാപാത്രങ്ങല്‍ക്കൊപ്പം  പ്രകൃതിക്കും തുല്യ സ്ഥാനമാണ് ഉള്ളത്. അരുവികള്‍, പൂക്കള്‍,മൃഗങ്ങള്‍ ,പക്ഷികള്‍  എന്നിവയ്ക്കൊപ്പം വൃക്ഷങ്ങളുടെ  ഇലകള്‍ വരെ സൂക്ഷ്മായി ചിത്രീകരിച്ചിരിക്കുന്നു. പ്രണയവും, പ്രകാശം ചൊരിയുന്ന വര്‍ണംങ്ങളും നിറഞ്ഞ ഈ ചിത്രങ്ങള്‍ ആസ്വാകര്‍ക്ക് ഒരു ദ്രിശ്യ വിരുന്നാണ്.

ഗീത് ഗോവിന്ദ് ആസ്പദമാക്കി വരച്ച ചിത്രങ്ങള്‍ :







2011, ഏപ്രിൽ 22, വെള്ളിയാഴ്‌ച

സലിലം മലയാളം

ഇന്ത്യയില്‍ ഏറ്റവും അധികം വിവിധ ഭാഷകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചതിന്റെ ക്രെഡിറ്റ്‌ സലില്‍ ചൌധരിക്ക് മാത്രം അവകാശപ്പെട്ടതാണ്.പ്രധാനമായും ഹിന്ദി ,ബംഗാളി, മലയാളം ഭാഷകളിലും അതോടപ്പം തെലുഗു,തമിഴ്,ഗുജറാത്തി , മറാത്തി ,ആസ്സാമീസ്,ഒറിയ ഭാഷകളിലും  ഗാനങ്ങള്‍ ചിട്ടപ്പെടുതിയുട്ടുണ്ട്.രാമു കാര്യാട്ട്‌ സംവിധാനം ചെയ്ത 1964 ലെ ചെമ്മീന്‍ എന്ന പ്രശസ്തമായ   ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളികളുടെ മനസ് കീഴടക്കാന്‍ എത്തിയത്.തുടര്‍ന്ന് 1994 ലെ തുമ്പോളി കടപ്പുറം വരെ 23 ഓളം ചിത്രങ്ങള്‍ക്കും ദ്വീപ്‌ ,വെള്ളം,അഭയം ,വാസ്തുഹാര എന്നീ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചു .1973 മുതല്‍ 1980 വരെ ഉള്ള കാലയളവിലാണ്‌ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് സംഗീതം നല്കിയതു.ഓയെന്‍വി 10 ചിത്രങ്ങള്‍ക്കും വയലാര്‍ 8 ചിത്രങ്ങള്‍ക്കും ശ്രീകുമാരന്‍ തമ്പി 3 ചിത്രങ്ങള്‍ക്കും പി.ഭാസ്കരന്‍ കൈതപ്രം എന്നിവര്‍ ഓരോ ചിത്രങ്ങള്‍ക്കും സലില്‍ ചൌധരിയുടെ ഈണങ്ങള്‍ക്ക് വേണ്ടി വരികള്‍ രചിച്ചു. ഈണത്തിനനുസരിച്ചു പാട്ടെഴുതുന്ന സമ്പ്രദായം മലയാളത്തില്‍ തുടങ്ങിയത് സലില്‍ ചൌധരിയുടെ വരവോടു കൂടിയാണ്.പ്രശസ്ത  ഹിന്ദി ഗായകരായ മന്നാടെ ചെമമീന്‍ലുടെയും [മാനസ മൈനെ.....] ലത മന്കെഷ്കരെ  നെല്ല് [കദളി ചെങ്കതളി..]എന്ന    ചിത്രതിലുടെയും മലയാളത്തില്‍ അവതരിപ്പിച്ചു.തമിഴ് തെലുഗ് ഗായിക വാണി ജയറാമിന്റെ  മലയാളത്തിലേക്കുള്ള അരങ്ങേറ്റം  സലില്‍ ചൌധരിയുടെ സംഗീതത്തില്‍ സ്വപ്നം എന്ന ചിത്രത്തിലെ സൌരയുത്തില്‍....എന്ന ഗാനത്തിലുടെയാണ്.അദെഹ് ഹത്തിന്റെ ഭാര്യ സബിത ചൌധാരി  തോമസ്ലീഹ [വിര്‍ശ്ചിക പെണ്ണെ...]  ഏതോ ഒരു സ്വപ്നം[ഒരു മുഖം മാത്രം.. ] ദേവദാസി [ഇനി വരൂ ...] എന്നി ചിത്രങ്ങളില്‍ ഗാനംങ്ങള്‍  ആലപിച്ചിട്ടുണ്ട്.  ചെമ്മീനിന്   ശേഷം അദ്ദേഹം ചെയ്ത ചിത്രങ്ങള്‍ ഏറയും കലാപരമയോ സാമ്പത്തികമായി  വിജയിച്ചവയല്ലെങ്കിലും അതിലെ ഗാനംങ്ങള്‍  കാലങ്ങല്‍ക്കിപ്പവും  ജനപ്രിയമായി തുടരുന്നു.ചിത്രീകരണം പോലും പൂര്‍ത്തിയാകാത്ത ദേവദാസി എന്ന ചിത്രത്തിലെ പാരേണു..., മാനസേശ്വരി ....,മലയാളത്തിലെ ആദ്യത്തെ ഗദ്യ രൂപത്തിലുള്ള ഗാനമായ ഒരുനാൾ വിശന്നേറെ.....എന്നി ഗാനങ്ങള്‍ തന്നൈ ഉദാഹരണം.മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകരായ ശ്യാം ,ആര്‍ കെ ശേഖര്‍ എന്നിവര്‍ വിവിധ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ  സംഗീത സംവിധാന സഹായികളയിരുന്നു.മലയാളം അതുവരെ കേട്ടതില്‍ നിന്നും വെത്യസ്തമായി  ഒരേ സമയം ഹൃദയകാരിയും വേഗതയാര്‍ന്നവയുമായ  സലില്‍ ചൌധരിയുടെ  ഗാനങ്ങള്‍ ആസ്വാദ ഹൃദയങ്ങളില്‍ എന്നെന്നും നിലനില്‍ക്കും.
സലില്‍ ചൌധരിയുടെ പ്രശസ്തമായ  ചില ഗാനംങ്ങള്‍
ഗാനരചന - ഓയെന്‍ വി
1.സൌരയുത്തില്‍ വിടര്‍ന്ന -വാണി ജയറാം -സ്വപ്നം
2.മാനേ മാനേ....വിളികേള്‍ക്കു ...-യേശുദാസ്‌  -സ്വപ്നം
3,മഴവില്ക്കൊടിക്കവടി അഴകുവിടര്‍ത്തിയ -ജാനകി -സ്വപ്നം
4.ഓര്‍മകളെ  കൈവള ചാര്‍ത്തി -യേശുദാസ്‌ -പ്രതീക്ഷ
5.ശ്യാമമേഘമേ നീയെന്‍ പ്രേമദൂതുമായി -യേശുദാസ്‌ -സമയമായില്ലപ്പോലും
6.സന്ധ്യ  കണ്ണിരെതെന്തേ  ..- ജാനകി-മദനോത്സവം
7.സാഗരമേ ശന്തമാകെ നീ -യേശുദാസ്‌ -മദനോത്സവം
8. പാരേണുതേടിയലഞ്ഞു -യേശുദാസ്‌- ദേവദാസി
9.ഓണപ്പൂവേ ഓമല്‍പ്പുവേ  -യേശുദാസ്‌ -ഈ ഗാനം മറക്കുമോ
10.ഒന്നാനാം കുന്നിന്മേല്‍ -യേശുദാസ്‌ -എയര്‍ ഹോസ്റെസ്സ്
11.കാതില്‍ തേന്മഴയായി പാടൂ -യേശുദാസ്‌ -തുമ്പോളി കടപ്പുറം
ഗാനരചന -വയലാര്‍
1.മാനസ മൈനെ വരൂ -മന്നാടെ -ചെമ്മീന്‍
2.നീലപൊന്മാനേ  എന്റെ നീലപൊന്‍മാനേ  -യേശുദാസ്‌ , മാധുരി -നെല്ല്
3.കാട് കറുത്ത കാടു ..-യേശുദാസ്‌ -നീലപൊന്മാന്‍
4.നാടന്‍ പാട്ടിലെ മൈന -വാണി ജയറാം -രാഗം
5.നിശാസുരഭികള്‍ വസന്തസേനകള്‍ -ജയചന്ദ്രന്‍ -രാസലീല
6.കേളീനളിനം വിടരുമോ -യേശുദാസ്‌ -തുലാവര്‍ഷം
ഗാനരചന -ശ്രീകുമാരന്‍ തമ്പി
1.പൂമാനം പൂതുലുഞ്ഞു -യേശുദാസ്‌ -ഏതോ ഒരു സ്വപ്നം
2.ഒരുമുഖം മാത്രം കണ്ണില്‍ -സബിത ചൌധരി -ഏതോ ഒരു സ്വപ്നം
3.മലര്‍ക്കൊടി  പോലെ -ജാനകി -വിഷുക്കണി
4.പൊന്‍ ഉഷസിന്‍  ഉപവനങ്ങള്‍ -ജയചന്ദ്രന്‍ -വിഷുക്കണി