2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

ബൌഗൈന്‍ വില്ല : സഞ്ചാരി , പൂവ് , ദ്വീപ്‌, കടലിടുക്ക്.


ബൌഗൈന്‍ വില്ല പൂവ്

നമ്മുടെ നാട്ടിലെങ്ങും കാണപ്പെടുന്ന കടലാസ് പൂവ് എന്നറിയപ്പെടുന്ന ബൌഗൈന്‍ വില്ല എന്ന പൂവിന്റെ പേരില്‍ ഒരു ദ്വീപും കടലിടുക്കും ഉണ്ട്.
ഫ്രഞ്ച് നാവികനായിരുന്ന ലൂയിസ്     അന്ടൊനിഎ      ദേ   ബൌഗൈന്‍ വില്ലയുടെ സ്മരണാര്‍ത്ഥം ആണ് ദക്ഷിണ അമേരിക്ക ജന്മ ദേശമായ പടര്‍ന്നു കയറുന്ന ഈ ചെടിക്കും  ഒരു ദ്വീപിനും കടലിടുക്കിനും ഈ പേര് ലഭിച്ചത്. ഫ്രഞ്ച് നാവിക സേനയില്‍ അഡ്മിറല്‍ ആയിരുന്ന ബൌഗൈന്‍ വില്ല ലോകം ചുറ്റുന്ന ആദ്യ ഫ്രഞ്ച് സഞ്ചാരി കൂടിയാണ്.

ലൂയിസ് അന്ടൊനിഎ      ദേ   ബൌഗൈന്‍ വില്ല

 പസിഫിക് സമുദ്രത്തിലെ പാപുവ ന്യൂ ഗിയാന ദ്വീപ്‌ സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപിനും ഈ ദ്വീപിനെ  ചൊഇസെഉല് ദ്വീപുമായി വേര്‍തിരിക്കുന്ന കടലിടുക്കിനും ബൌഗൈന്‍ വില്ലയുടെ പേര് നല്‍കിയിരിക്കുന്നു.
ബൌഗൈന്‍ വില്ല ദ്വീപ്‌

ബൌഗൈന്‍ വില്ല കടലിടുക്ക്

1 അഭിപ്രായം:

  1. ബോഗയ്ന്‍ വില്ലവസന്തത്തിന്റെ കാവല്ക്കാരാന്.അതിനൊരു റൊമാന്റിക് വ്യൂ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. വീടിന്റെ രണ്ടു വശത്തും രണ്ടു നിറത്തിലുള്ള ചെടി നട്ടു. ഉമ്മറത്തേക്ക് തല നീട്ടാന്‍ പാകത്തില്‍ അതിനെ ഞാന്‍ ശീലിപ്പിച്ചു. പൂക്കള്‍ കൊണ്ട് അവര്‍ എന്റെ മനം കവര്‍ന്നു. പക്ഷെ കുറെ കഴിഞ്ഞപ്പോള്‍ ആ ചെടികള്‍ എന്റെ പുരയുടെ മോന്തായം തകര്‍ത്തു കൊണ്ട് വളര്‍ന്നു കയറി. ചോദിക്കാന്‍ ചെന്ന എന്റെ ശരീരം മുള്ള് കൊണ്ട് മുറിച്ചു. ----

    മറുപടിഇല്ലാതാക്കൂ