2012, മാർച്ച് 10, ശനിയാഴ്‌ച

ഹൃദയ സാഗരങ്ങളെ പാടിയുറക്കിയ സംഗീതം


1960 കളില്‍ ഹിന്ദി സിനിമ രംഗത്തും 86-94 കാലയളവില്‍ മലയാള സിനിമ രംഗത്തും ഒരു  പിടി നല്ല ഗാനങ്ങള്‍ സൃഷ്‌ടിച്ച  സംഗീത സംവിധായകനാണ്   രവി എന്ന രവി ശങ്കര്‍ ശര്‍മ.സംഗീതം ശാസ്ത്രിയമായി അഭ്യസിച്ചിട്ടില്ലാത്ത രവിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു      ഹിന്ദി സംഗീത രംഗത്തേക്ക് കൊണ്ട് വന്നത് പ്രശസ്ത  സംഗീത സംവിധയകനും  ഗായകനുമായ ഹേമന്ദ്  കുമാറാണ്.1955 മുതല്‍ 1975 കാലയളവില്‍ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍  സംഭാവന  ചെയ്ത അദ്ദേഹം മഹേന്ദ്ര കപൂര്‍ ,ആശ ഭോസ്ലെ എന്നി ഗായകരെ പ്രശ്സ്തരാക്കുന്നതില്‍  നിര്‍ണായക പങ്കാണ്  വഹിച്ചത്.വചന്‍ ,ചൌധിവിന്‍  കാ ചാ ന്ദ് ,ഗുമ്രാഹ് ,ഹംറാസ്‌  , നീല്‍ കമല്‍ എന്നിവ അദ്ദേഹം സംഗീതം നല്‍കിയ പ്രധാന ചിത്രങ്ങളാണ്‌ .ഒരു ഇടവേളയ്ക്കു ശേഷം 1982 ഇല്‍ നിക്കാഹ്  എന്ന ചലച്ചിത്രതിലുടെ തിരിച്ചു  വരവ് നടത്തി. പാകിസ്ഥാനി ഗായിക സല്‍മ ആഗ യും മഹേന്ദ്ര കപൂറും ആലപിച്ച ഇതിലെ ഗാനങ്ങള്‍ എക്കാലത്തെയും ഹിറ്റാണ്.മലയാള സംവിധായകന്‍  ഹരിഹരനെറെ നിര്‍ബന്ധ പ്രകാരം പഞ്ചാഗ്നി എന്ന ചിത്രതിലുടെ മലയാള സിനിമ യിലേക്ക്  എത്തിയ അദ്ദേഹം രവി ബോംബെ എന്ന പേര് സ്വീകരിച്ചു. മയുഖം വരെ 14 -ഓളം ചിത്രങ്ങള്‍ക്ക് സംഗീത പകര്‍ന്നു. 1995 ഇല്‍  സുകൃതം ,പരിണയം  എന്നി ചിത്രങ്ങളിലുടെ മികച്ച  സംഗീത സംവിധയകാനുള്ള  ദേശീയ പുരസ്‌കാരം ലഭിച്ചു.

അദ്ദേഹത്തിന്റെ പ്രശസ്തമായ ചില ഗാനങ്ങള്‍ .
ചൌധിവിന്‍  കാ ചാ ന്ദ്-ഗായകന്‍ -റാഫി


നീലേ ഗഗന്‍ കെ തലേ [ ഹം രാസ് ] - മഹേന്ദ്ര കപൂര്‍
ഓ മേരി സൊഹരജബീന്‍ [ വക്ത് ]- മന്ന ഡെ




ജബ് ചലി.. -ദോ ബദന്‍]-   ആശ ഭോസ്ലെ
ആഗെ ഭി ജാനേ ന തു-[വക്ത്]-ആശ ഭോസ്ലെ
ദില്‍ കെ അര്‍മാന്‍ ..-[നിക്കഹ് ]-സല്‍മ ആഗ
 സാഗരങ്ങളെ ..-പഞ്ചാഗ്നി -യേശു ദാസ്‌
മഞ്ഞള്‍ പ്രസാദവും -നഖ ക്ഷതങ്ങള്‍ - ചിത്ര
 ഇന്ദു പുഷ്പം -വൈശാലി -ചിത്ര
കടലിന അഗാധാമം - സുകൃതം - യേശുദാസ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ