ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളുടെ ഒരു
തിരഞ്ഞടെപ്പു നടത്തുക യാണങ്കില്‍ ആദ്യമെത്തുക സിന്ധി / പഞ്ചാബി
ഭാഷയിലുള്ള സൂഫി ഗാനമായ ദമാ ദം മസ്ത് കലന്ദര്‍ ആകും . മിക്കവാറും
എല്ലാ പ്രശസ്ത ഗായകരും ആലപിച്ചിട്ടുള്ള ഈ ഗാനം എതൊരു
സദസ്സിനെയും ആവേശം കൊള്ളിക്കുന്നതാണ് .സംഗീത ആസ്വാദകര്‍
ഒരുതവണയെങ്കിലും കേട്ടിട്ടുള്ള , രചയിതാവ് അഞ്ജതനായ ഈ ഗാനം
തലമുറകള്‍ കടന്നു വിവിധ സംഗീത ശാഖ കള്‍ ,ഖവ്വാലി മുതല്‍ റീമിക്സ്
ഗാനമായി വരെ അവതരിപ്പിച്ചുവരുന്നു .പന്ത്രണ്ടാം നൂറ്റാണ്ടില്‍ സിന്ധില്‍
ജീവിച്ചിരുന്ന ഷഹബാസ് കല ന്ദറിനെ പറ്റിയുള്ള പ്രകീര്‍ത്തനം ആണ്
ഇതിന്റെ വരികള്‍ . സിന്ധിലെ സെവന്‍ പ്രദേശം പ്രവര്‍ത്തന മേഖലയാക്കിയ
അദേഹത്തെ ഹിന്ദുക്കളും മുസ്ലിലങ്ങളും ഒരുപോലെ ആദരിച്ചിരുന്നു.സിന്ധ
പ്രവിശ്യിലെ ഹിന്ദുക്കള്‍ അദേഹത്തെ വരുണദേവന്റെ അവതാരമായ
ഝു ലെ ലാല്‍ എന്ന പേരില്‍ ആരാധിച്ചു വരുന്നു .
സേവാനിലെ ഷഹബാസ് കലന്ദറിന്റെ ദര്‍ഗ
കലന്ദറിന്റെ ഖബര്‍
ഭക്തിയുടെ ഉന്മാദം :ഉറുസിനെത്തിയ ഭക്തര്‍
ഹിന്ദുക്കള്‍ ആരാധിക്കുന്ന ഝു ലെ ലാല്‍
വരികള്‍
ഓ ലാല്‍ മേരി പത് രഖിയോ ബലാ ജൂലെ ലാലണ്
സിന്ധിരി ദാ സേവന്‍ ദാ സാഖി ഷഹബാസ് കലന്ദര്‍
ദമാ ദം മസ്ത് കലന്ദര്‍
അലി ദം ദംധെ അന്ദര്‍
ചാര്‍ ചരാഗ് തെരേ ബരണ് ഹമേശാ
പഞ്ചുവം മേം ബാരണ്
ആയീ ബലാ ജൂലെ ലാലണ്
സിന്ധിരി ദാ സേവന്‍ ദാ സാഖി ഷഹബാസ് കലന്ദര്‍
ദമാ ദം മസ്ത് കലന്ദര്‍
അലി ദം ദംധെ അന്ദര്‍
ഹിന്ദ് സിന്ധ പീരാ തേരി നൗബത് വാജെ
നാല്‍ വജെ ഖടിയാല്‍ ബലാ ജൂലെ ലാലണ്
സിന്ധിരി ദാ സേവന്‍ ദാ സാഖി ഷഹബാസ് കലന്ദര്‍
ദമാ ദം മസ്ത് കലന്ദര്‍
അലി ദം ദംധെ അന്ദര്‍.
പ്രശസ്ത ഗായകരുടെ സ്വരത്തില്‍ ദമാ ദം മസ്ത് കലന്ദര്‍ ...
പോപ്പ് ഗായിക രൂണ ലൈല
സൂഫി ഗായിക ബീഗം ആബിദ പര്‍വീണ്‍
പഞ്ചാബി ഗായകന്‍ ഗുരുദാസ് മാന്‍ .
പോപ്പ് ബാന്‍ഡ് -ജുനൂന്‍
സൂഫി ,പഞ്ചാബി പോപ്പ് , ചലച്ചിത്ര ഗായകന്‍ -ഹന്‍സ് രാജ് ഹന്‍സ്
ഖവ്വാലി ഗായകര്‍ - വാദാലി ബ്രദേര്‍സ്
ഷഹബാസ് കലന്ദറിനെ പ്രകീര്‍ത്തിക്കുന്ന മറ്റു രണ്ടു സൂഫി ഗാനങ്ങളാണ്
ദം മസ്ത് കലന്ദര്‍ മസ്ത് മസ്ത്,.ഝു ലെ ഝു ലെ ലാല്‍ മസ്ത് കലന്ദര്‍ ...
കവ്വാലി ഗായകനായ നുസൃത് ഫത്തേ അലി ഖാനാണ് ഇവയെ
പ്രശസ്തമാക്കിയത് .
ദം മസ്ത് കലന്ദര്‍ മസ്ത് മസ്ത്- കവ്വാലി -റിമിക്സ് -
നുസൃത് ഫത്തേ അലി ഖാന്‍
ഝു ലെ ഝു ലെ ലാല്‍ മസ്ത് കലന്ദര്‍ -കവ്വാലി - നുസൃത് ഫത്തേ അലി ഖാന്‍ & പാര്‍ട്ടി .
very good
മറുപടിഇല്ലാതാക്കൂ