ഇരകള്‍ വേട്ടക്കാരാകുമ്പോള്‍ :Masters vs 22 FK
നീതി നിഷേധത്തിനും പീഢനങ്ങള്‍ക്കും ഇരയായവര്‍ അതിനു കാരണക്കാരയവരോട് അതെ നാണയത്തിലോ അതിലും ക്രൂരമായോ പ്രതികാരം ചെയ്യുന്നത്
പ്രമേയമാക്കിയ നിരവധി ചിത്രങ്ങള്‍ വിവിധ ഭാഷകളിലായി വന്നിട്ടുണ്ട്
.മലയാളത്തില്‍ ഇതേ പ്രമേയവുമായി അടുത്തടുത്ത സമയങ്ങളില്‍
പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളാണ് ജോണി ആന്റണിയുടെ മാസ്റ്റെര്സ്സും
ആഷിക് അബുവിന്റെ 22 ഫീമൈല്‍ കോട്ടയവും.ഇവയില്‍ പ്രമേയ പശ്ചാത്തലം മാത്രമേ
മാറുന്നുള്ളൂ.
മാസ്റ്റെര്സില്‍ വ്യത്യസ്ത് സാഹചര്യങ്ങളില്‍ നിന്നുള്ള
നിസ്സഹായരായ ഇരകള്‍ അവരുടെ ശത്രുക്കളെ പരസ്പരം കൈമാറി നീതി നടപ്പാക്കാന്‍
ശ്രമിക്കുമ്പോള്‍ 22 ഫീമൈല്‍ കോട്ടയത്തില്‍ നായിക കഥാപാത്രം സ്വയം
തിരഞ്ഞെടുത്ത, സദാചാരവിരുദ്ധമെന്നു സമൂഹം വീക്ഷിക്കാനിടയുള്ള ഒരു
ബന്ധത്തില്‍ നിന്ന് വഞ്ചിതയാകുകയും പ്രതികാരത്തിനായി തെറ്റിന്റെ അതെ
വഴികള്‍ തന്നെ തിരഞ്ഞെടുക്കയുമാണ് .[ ഉടല് ആയുധമാക്കല്‍ !!!!].
ഒരു ലോജിക്കുമില്ലാത്ത ഹാസ്യ സിനിമകള്‍ മാത്രം സംവിധാനം
ചെയെതിരുന്ന ജോണി ആന്റണി ആദ്യമായി ചെയ്ത ആക്ഷന്‍ സിനിമയെന്നും ശശികുമാര്‍
അഭിനയിച്ച ആദ്യ മലയാള സിനിമ എന്നത് കൊണ്ട് മാത്രം വാര്‍ത്ത പ്രാധാന്യം
കിട്ടിയ സിനിമയാണ് മാസ്റ്റെര്സ് .എന്നാല്‍ വൻപിച്ച വിജയം നേടിയ Salt n pepper ശേഷം ആഷിക് അബു
സംവിധാനം ചെയ്യുന്ന സിനിമ എന്നതുകൊണ്ടും സ്ത്രീ പക്ഷ സിനിമ എന്ന്
തോന്നിപ്പിക്കുന്ന രീതിയിലുള്ള പ്രചാരണ പ്രവര്ത്തനങള് കൊണ്ടും 22FK
റിലീസിന് മുന്‍പേ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു.
മാസ്റ്റെര്സ്സില് പലതവണ ഇരയക്കപെട്ടവര് യാദൃശ്ചികമായി
ഒത്തുചേര്‍ന്നു തങ്ങളെ സംരക്ഷിക്കാത്ത നിയമ സംവിധാനത്തെ വെല്ലു
വിളിച്ചുകൊണ്ടു തങ്ങളുടെ നീതി നടപ്പിലാക്കാന്‍ ശ്രമിക്കുകയും നായക
കഥാപാത്രം തന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കൂടിയുള്‍പ്പെട്ട ആ സംഘത്തെ നീതി
ന്യായ വ്യവസ്ഥക്ക് കീഴ്പ്പെടുത്തുകയുമാണ് . എന്നാല്ഇവിടത്തെ നിയമ
വ്യവസ്ഥകളെ പരിഹസിക്കുകയും [നായിക കഥാപാത്രതോടൊപ്പം അറസ്റ്റിലായ മയക്കുമരുന്ന്
കടത്തുകാരിയുടെ Incredible India എന്നവസാനിക്കുന്ന പരാമര്‍ശം ]അതിനെ
മറികടന്നു തന്റെ കാട്ടു നീതി നടപ്പിലാക്കുകയും ഒരു കുഴപ്പവുമില്ലാതെ നാട്
വിടുകയും ചെയ്യുകയാണ് 22FK നായിക.
മാസ്റ്റെര്സില്‍ കഥ പറയുന്നത് പ്രതികാര കഥകളുടെ സ്ഥിരം ഫോര്‍മാറ്റില്‍ തന്നെയാണ് . പുതുമയെന്ന പേരില്‍ അശ്ലീല സംഭാഷണങ്ങളും
സദാചാരത്തിന്റെ അതിര് വരമ്പുകള്‍ പരിഗണിക്കാത്ത ബന്ധങ്ങളുമാണ് 22FK
യില്‍. ഇത്തരം കാര്യങ്ങള്‍ ഹിന്ദിയിലെ നവതരംഗ /മള്‍ട്ടിപ്ലെക്സ്
ചിത്രങ്ങളിലുടെ പ്രേഷകര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടതാണ് .
പുതുമുഖങ്ങളും സജീവമല്ലാത്ത പഴയകാല താരങ്ങളും 22FK-ക്ക് ഒരു ഫ്രെഷ്നസ് നല്കുന്നു. പക്ഷെ മാസ്റ്റെര്സില്‍ ചെറിയ
റോളുകളില്‍ പോലും പ്രമുഖ നടന്മാരാണ് അഭിനയിക്കുന്നത്.പുതുമുഖങ്ങളെ
അവതരിപ്പിച്ചും അനാവിശ്യ സംഘട്ടന രംഗങ്ങള്‍ ഒഴിവാക്കുകയും
ചെയ്തിരുന്നെങ്കില്‍ മാസ്റ്റെര്സും നവതരംഗ /മള്‍ട്ടിപ്ലെക്സ് ചിത്രങ്ങളുടെ
പട്ടികയില്‍ കയറിയേനെ.!!!.ചുരുക്കത്തില്‍ അമിത അവകാശവാദങ്ങളോടെ വന്ന 22FK ഒരു സാധാരണ ചിത്രം മാത്രമേ ആകുന്നുള്ളൂ .
കേട്ട് മറന്ന വിഷയമാനെകിലും, പെണ്ണ് എന്നും ദുര്‍ബല എന്ന് ചിന്തിക്കുന്നവരുടെ നാട്ടില്‍ അവള് തന്റേടത്തോടെ പ്രതികരിക്കുവാനുള്ള ഒരു തുടക്കം എനന നിലയില്‍ ആഷിക് അബുവിന്റെ ഈ സിനിമ ഒരു വിജയം ആണ്.
മറുപടിഇല്ലാതാക്കൂ