2012, മേയ് 6, ഞായറാഴ്‌ച

ബുദ്ധനെക്കുറിച്ച്...

ഇന്ന് ബുദ്ധ പൂര്‍ണിമ .വൈശാഖ മാസത്തിലെ ഈ  പൌര്‍ണമിയിലാണ്

ലോകത്തിനു ക്രിയാത്മകമായ  ജീവിത ദര്‍ശനം പ്രദാനം ചെയ്ത  ബുദ്ധന്റെ

 ജന്മ , ബോദോധയ ,പരിനിര്‍വാണ ദിനങ്ങള്‍ വരുന്നത് .ബുദ്ധനെ കുറിച്ചും

അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെക്കുറി ച്ചുമുള്ള  വീക്ഷണങ്ങള്‍

നിരവധിയാണ്.ദൈവത്തെ നിരാകരിച്ച അദ്ദേഹത്തെ ദൈവമായി മഹായാന

 ബുദ്ധ മതക്കാര്‍ ആരാധിക്കുന്നു.ഹിന്ദു മതത്തിലെ വേദ ഗ്രന്ഥങ്ങളുടെ

ആധികാരികത ചോദ്യം ചെയ്ത ബുദ്ധനെ വിഷ്ണുവിന്റെ ഒരു

അവതാരമായി കണക്കാക്കുന്നു.
സാര്‍നാഥ് നിന്നുള്ള ശില്‍പം

  
മനുഷ്യനെയും അവന്റെ ദുഖങ്ങളെ ക്കുറിച്ചും മാത്രം ആകുലപ്പെട്ട ബുദ്ധന്റെ 

ജീവിതവുമായി ബന്ധപ്പെട്ടു ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചില

കാര്യങ്ങളിലേക്ക്.

 ബുദ്ധന്‍ ഒരു നാസ്തികന്‍ ?


ബുദ്ധനെ ഒരു നാസ്തികന്‍ എന്ന് തന്നെവിശേഷിപ്പിക്കാം . അദ്ദേഹം പ്രകൃതി 

ശക്തികളിലോ ദൈവത്തിലോ വിശ്വസ്സിച്ചിരുന്നില്ല. ദൈവത്തിന്റെ   

അസ്തിത്വത്തെപ്പോലും നിഷേധിച്ച  അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍    

അതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ പോലും നിഷ്പ്രയോജനമാന്നായിരുന്നു. .

വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും  അപ്രമാദിത്വത്തെ ചോദ്യം

 ചെയ്ത ബുദ്ധന്റെ നിരീക്ഷണത്തില്‍ ഇവയൊന്നും  അന്തിമമല്ല എന്നും
 
പുന പരിശോധനയുടെയും പുനരാലോചനയുടെയും ആവശ്യം വരുമ്പോള്‍ 

അതിനു വിധേയമാകേണ്ടി വരുമെന്നും വാദിച്ചു.

ഗാന്ധാര ശൈലിയിലുള്ള ശില്‍പം


 ബുദ്ധന്‍ മാംസാഹാരത്തെ എതിര്‍ത്തില്ല ?

 അഹിംസ 
സിദ്ധ്വാന്തത്തിന്റെ  പ്രചാരകനായിരുന്ന  ബുദ്ധന്‍ ജനങ്ങളുടെ 

ജീവിത രീതിയുടെ ഭാഗമായ മാംസാഹാര ശീലത്തെ എതിര്‍ത്തിരുന്നില്ല.  

അദ്ദേഹത്തിന്റെ  അന്ത്യത്തിന് കാരണമായതും മാംസാഹരത്തില്‍ നിന്നുള്ള 

ഭക്ഷ്യ വിഷ ബാധയായിരുന്നു.പാവ പുരിയില്‍ വച്ചു കുന്ദന്‍ എന്ന 

കൊല്ലന്റെ കുടിലില്‍ നിന്നും കഴിച്ച പന്നി മാംസത്തില്‍ നിന്നും അസുഖം 

ബാധിക്കുകയും പ്രായാധിക്യത്തിന്റെ അവശതകളും കൂടി ചേര്‍ന്ന് 

കുശിനഗരത്തില്‍ വച്ചു നിര്‍വാണം പ്രാപിക്കുകയായിരുന്നു.

 പ്രയോഗികതക്ക് മാത്രം പ്രാധാന്യം 



 ബുദ്ധന്‍ അദ്ദേഹത്തിന്റെ ജീവതത്തിലും   വീക്ഷണത്തിലും പ്രയോഗികതക്ക് 

മാത്രം പ്രാധാന്യം നല്‍കി.വിശ്വസങ്ങള്‍ക്കോ ആചാര അനുഷ്ടാനങ്ങള്‍ക്കോ  

അദ്ദേഹത്തിനെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നില്ല.ബോദോധയത്തിന് മുന്‍പ് 

ഗയയില്‍ വച്ചു ആഹാരം  ഉപേക്ഷിച്ചു അതി  കഠിനമായ 

തപസ്സനുഷ്ടിക്കുകയുണ്ടായി തന്മൂലം ശരീരം തീരെ ദുര്‍ബലമാകുകയും  

ക്ഷീണിതിനാകുകയും ചെയ്തു.എന്നിട്ടും  ലക്‌ഷ്യം നേടാന്‍ കഴിയാത്തത് 

 അദ്ദേഹത്തെ ചിന്തിപ്പിക്കുകയും   ശരീരത്തെ  പീഡിപ്പിക്കുന്നത് 

കൊണ്ട് ശക്തി ക്ഷയിക്കുകയെയുവുള്ളുവെന്നും അങ്ങനെ ചിന്താ ശക്തി 

നഷ്ടപ്പെട്ടോരാള്‍ക്ക് ലക്‌ഷ്യം നേടാന്‍ സാധിക്കുകയില്ലെന്നും ബോധ്യമായി .

അതോടുകൂടി അത്തരം    ശ്രമങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു.പിന്നീടു   

ബോദോധായത്തിനു വേണ്ടിയുള്ള ധ്യാനത്തിലിരിക്കുമ്പോള്‍ 40 

ദിവസത്തേക്കുള്ള ഭക്ഷണം കരുതിയിരുന്നു.
സുജാതയില്‍ നിന്ന് ഭക്ഷണം സ്വീകരിച്ചു ഉപവാസം അവസാനിപ്പിക്കുന്ന ബുദ്ധന്‍-[painting]

 ബുദ്ധന്‍ തന്റെ ഒരു സന്ദേശത്തില്‍ ഇങ്ങനെ പറയുന്നു."ഏതെങ്കിലും 

ഗ്രന്ഥങ്ങളില്‍ പറയുന്നത് കൊണ്ടോ ,മഹദ് വ്യക്തികള്‍ പറഞ്ഞത് കൊണ്ടോ 

അനുഷ്ടാനമായത്   കൊണ്ടോ വിശ്വാസങ്ങളും സിദ്ധ്വാന്തങ്ങളും 

ശരിയാകണമെന്നില്ല പ്രസ്തുത വിശ്വാസങ്ങളും സിദ്ധാന്തങ്ങളും 

പരിശോധിച്ച് വിശകലനം ചെയ്തു മനുഷ്യ നന്മയ്ക്ക് ഉകുന്നതാണെങ്കില്‍ 

മാത്രം സ്വീകരിക്കുക ".

 ബുദ്ധന്‍ ഒരു മാര്‍ഗ ദര്‍ശി 
 
ബുദ്ധന്‍ താന്‍ ഒരു മാര്‍ഗ ദര്‍ശി മാത്രമാണെന്നും തന്റെ ശാസനകള്‍ 

മനുഷ്യന്‍ മനുഷ്യന് നല്‍കുന്ന സന്ദേശമാന്നു മാത്രമേ ബുദ്ധന്‍ അവകാശ 

പെട്ടുള്ളൂ.തന്റെ മതത്തില്‍ തനിക്കായി  പ്രത്യേകമായ ഒരു സ്ഥാനവും 

കല്പിച്ചിരുന്നില്ല.


  സ്റ്റീഫന്‍ ബാച്ചിലറിന്റെ നിഗമനങ്ങള്‍ 

ബുദ്ധ ജീവതത്തെ സംബന്ധിച്ച  ഏറ്റവും പുതിയ പുസ്തകമായ   

"കണ്ഫെഷന്‍ഓഫ്  എ ബുദ്ധിസ്റ്റ് എതിസ്റ്റ്" രചയിതാവ് സ്റ്റീഫന്‍ ബാച്ചിലര്‍   

ബുദ്ധന്റെ  മരണം സംബന്ധിച്ച് പുതിയ ചില നിഗമനങ്ങള്‍  

നല്‍കുന്നു.അദേഹത്തിന്റെ അഭിപ്രായത്തില്‍ കുന്ദന്റെ വസതിയിലെ 

ഭക്ഷണത്തില്‍ വിഷം ചേര്‍ത്തിരുന്നുവെന്നും അത് ആദ്യം കഴിച്ച ബുദ്ധന്‍  


തിരിച്ചറിയുകയും ബാക്കിയുള്ളത്  കുഴിച്ചുമൂടാന്‍ 

നിര്‍ദേശിക്കുകയായിരുന്നു.യഥാര്‍ത്വത്തില്‍   ലക്‌ഷ്യം വച്ചത് പ്രായമേറിയ 

ബുദ്ധനെയല്ല ബുദ്ധന്റെ പ്രിയ ശിഷ്യനായിരുന്ന ആനന്ദനെയനന്നാണ് സ്റ്റീഫന്‍ 

സമര്‍ത്വിക്കുന്നത്  .ബുദ്ധന് ശേഷം ആനന്ദനിലൂടെയുള്ള   ബുദ്ധ ധര്‍മ പ്രചരണം 

തടയുകയായിരിക്കണം ഉദേശിച്ചത്‌.

ബുദ്ധനും ആനന്ദനും .
   റഫറന്‍സ് -1. ബുദ്ധനും ബുദ്ധ ധര്‍മവും -ഡോ.ബി .ആര്‍ .അംബേദ്‌കര്‍
2 .Outlook interview of Stephan batchelor -http://www.outlookindia.com/article.aspx?264459

2012, മേയ് 2, ബുധനാഴ്‌ച

ചുപ്കെ ചുപ്കെ രാത് ദിന്‍...


ചുപ്കെ ചുപ്കെ രാത് ദിന്‍... ഗുലാം അലി അനശ്വരമാക്കിയ ഈ ഗസലിന്റെ 
രചയിതാവ് ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടി സ്ഥാപക 
അംഗങ്ങളിലോരാളായ മൌലാന ഹസ്രത് മോഹാനിയാണ് .വിവിധ ഗായകര്‍ 
ആലപിചിട്ടുന്ടെങ്കിലും ഗുലാം അലിയുടെതാണ്  ഏറെ പ്രശസ്തം .
BR ചോപ്ര സംവിധാനം ചെയ്ത നിക്കാഹ് എന്ന ചിത്രത്തില്‍ ഉള്പെടുതിയത്
 കൊണ്ട്ചലച്ചിത്ര ഗാനം എന്ന നിലയ്ക്കും പ്രശസ്തമാണ്.

ചുപ്കെ ചുപ്കെ രാത് ദിന്‍
ആന്‍സൂ ബഹാന യാദ് ഹെ
ഹംകോ അബ് തക്ആഷികി കാ
വോ സമാന യാദ് ഹെ

നിശബ്ദമായി ദിന രാത്രങ്ങളില്‍
കണ്ണീര്‍ പൊഴിച്ചത് ഓര്‍മയുണ്ട് 
ഇനിക്കിപ്പോഴും
പ്രണയ കാലത്തെക്കുറിച്ച്
ഓര്‍മയുണ്ട്

കീംച് ലേനാ വോ മേരാ
പര്‍ദെ കാ കോനാ ദഫ് ദന്‍
ഓര്‍ ദുപ്പട്ടെ സെ തേരാ
വോ മൂ [മുഹ് ] ചുപാന യാദ് ഹെ

എന്റെ തിരശീലയുടെയറ്റം [curtain ]
പെട്ടന്ന് വലിച്ചിട്ട്
നിന്റെ മുഖം തട്ടത്താല്‍ [veil]
മറച്ചതും  ഓര്‍മയുണ്ട്

ദോ പഹര്‍ കി ധൂപ് മേം
മേരെ ബുലാനേ കേലിയെ
വോ തേരാ കോത്തെ പേ
നന്ഗെ  പാവ് ആനാ യാദ് ഹെ

ഉച്ച  വെയിലിന്റെ തിളക്കത്തില്‍
എന്നെ  വിളിക്കാനായി  
തട്ടിന്‍  പുറത്തു നഗ്ന പാദയായി
നീ വന്നതും ഓര്‍മയുണ്ട്

ചുപ്കെ ചുപ്കെ രാത് ദിന്‍
ആന്‍സൂ ബഹാന യാദ് ഹെ
ഹംകോ അബ് തക്ആഷികി കാ
വോ സമാന യാദ് ഹെ

നിശബ്ദമായി ദിന രാത്രങ്ങളില്‍
കണ്ണീര്‍ പൊഴിച്ചത് ഓര്‍മയുണ്ട് 
ഇനിക്കിപ്പോഴും
പ്രണയ കാലത്തെക്കുറിച്ച്
ഓര്‍മയുണ്ട്.

 നിക്കാഹ് എന്ന ചിത്രത്തില്‍ നിന്ന്




live -Gulam Ali