2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

പാളിപ്പോയ കരുനീക്കങ്ങൾ -ഓഗസ്റ്റ്‌ ക്ലബ്‌



ന്യൂ ജെനറേഷനും ഓൾഡ്‌ ജെനറേഷനും ഇടയ്ക്കു പകച്ചു നില്ക്കുന്ന ചലച്ചിത്രം എന്ന് KB.വേണു സംവിധാനം ചെയ്ത ഓഗസ്റ്റ്‌ ക്ലബ്ബിനെ വിശേഷിപ്പിക്കാം . പ്രശസ്ത സംവിധായകനും തിരക്കഥാകൃത്ത്‌മായ പി പദ്മരാജന്റെ മകൻ അനന്തപദ്മനാഭൻ  ആദ്യമായി  തിരക്കഥ രചിച്ച ചലച്ചിത്രമാണിത് .

വലിയ പുതുമയൊന്നും പറയാനില്ലാത്ത കഥയെ നായികയുടെ മനോവ്യാപാരങ്ങളും , വ്യതിചലനങ്ങളും ചെസ് കളിയുമായി ചേർത്ത് കഥാ സന്ദർഭത്തെ വെത്യസ്ഥമാക്കാൻ ഒരു ശ്രമം നടത്തിയിരിക്കുന്നു പക്ഷെ അത് ആദ്യം പറഞ്ഞതുപോലെ ന്യൂ ,ഓൾഡ്‌ ജെനറേഷനുകൾക്കിടയിൽ  കിടന്നു വീര്പ്പുമുട്ടുകയാണ് .

ഭർത്താവും  കുട്ടികളുമൊത് സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ചെസ് കളിയിൽ തല്പരയായ നായിക താൻ പതിവായി പോകുന്ന ക്ലബ്ബിൽ വെച്ച് ഒരു എതിരാളിയെ കണ്ടുമുട്ടുകയും ക്രമേണെ അയാളിൽ അനുരക്തയാകുന്ന്തുമാണ് പ്രമേയം .
കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും  ന്യൂ ജെനറേഷൻ സിനിമകളിലെപ്പോലെ
"തുറന്നു പറച്ചിലുകൾ"  കൊണ്ട് സമൃദ്ധവുമായ  ആദ്യ പകുതി പ്രേഷകരെ മുഷിപ്പിക്കില്ല .

ഇടവേളയ്ക്കു ശേഷം സിനിമ ഇഴയുകയാണ് . മരോട്ടിച്ചാൽ രംഗങ്ങൾ രസകരമാണെങ്കിലും ചിത്രത്തിൽ  ഏച്ചുകെട്ടിയതുപോലെയാണ് അനുഭവപ്പെടുന്നത്.  ചിത്രത്തിന്റെ ദൈർഖ്യം
 കൂട്ടി പ്രേഷകരെ ബോറടിപ്പിക്കാനെ ഇത് ഉപകരിച്ചുള്ളൂ .


   അവസാന രംഗത്തു   കുടുംബബന്ധങ്ങളിലെ മൂല്യങ്ങൾ തിരിച്ചറിയുന്ന നായിക 'ഹം ദിൽ ദെ ചുകെ സനതിലെയോ' ,'അഴകിയ രാവണനിലെയോ'  നായികമാരിൽ നിന്ന് ഒട്ടും വെത്യസ്ഥ മല്ല . ചെസ് ബോർഡിൽ നിന്ന് തന്റെ കരുത്തായ കറുത്ത കുതിരെയുൾ പ്പെടെയുള്ള കരുക്കൾ കുട്ടികൾ തട്ടിക്കളയുന്നത്‌ നോക്കി നില്ക്കുന്ന പ്രതിനായകനെ വളരെ അർഥവത്തായാണ്  ചിത്രീകരിച്ചിരിക്കുന്നത് . പക്ഷെ  പ്രേക്ഷകർക്ക്‌ ഇതൊക്കെ എങ്ങനെ ദഹിക്കുമെന്നതാണ് പ്രശനം.

ചുരുക്കത്തിൽ ഒരു ഷോര്ട്ട്  ഫിലിമിൽ   ഒതുക്കേണ്ട   ഒരു   കഥയെ സിനിമയുടെ വിശാലമായ ക്യാൻവാസിലേക്ക് കൊണ്ട് വന്നതാണ്ചിത്രത്തിന്റെ പരാജയം .

2 അഭിപ്രായങ്ങൾ: