2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

നാട്ടുപ്പൂക്കളുടെ പ്രദര്‍ശനം -Exhibition of Indigenous Flowers of Kerala


ഒരു ഓണക്കാലം കൂടി  വന്നെത്തുകയാണ് .ഓണം പൂക്കളുടെയും പൂക്കളങ്ങളുടെയും കൂടി

 കാലമാണ് .ഒരിക്കല്‍ പൂക്കളങ്ങളില്‍ നിറഞ്ഞിരുന്നത് നമ്മുടെ ചുറ്റുവട്ടത്തുള്ള സുഗന്ധം പൊഴിക്കുന്ന വിവിധ വര്‍ണങ്ങളിലുള്ള പൂക്കളായിരുന്നെങ്കില്‍ ഇന്ന് അത് അതിര്‍ത്തി കടന്നെത്തുന്ന മൂന്നോ നാലോ വര്‍ണങ്ങളിലുള്ള പൂക്കളിലേക്ക്‌ ഒതുങ്ങിപ്പോയിരിക്കുന്നു .
 
     വിസ്മൃതിയിലേക്ക് പോയ ആ പൂക്കളെ പുതു തലമുറയ്ക്ക് പരിചിയപ്പെടുത്താന്‍  കല്പകഞ്ചേരി ഗവ: വോക്കെഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ത്ഥികള്‍ 24-08-2012 നു നാട്ടുപ്പൂക്കളുടെ ഒരു പ്രദര്‍ശനം നടത്തുകയുണ്ടായി . പ്രദര്‍ശനം പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി എ .പി .നസീമ ഉത്ഘാടനം ചെയ്തു .വിദ്യാര്‍ത്ഥികള്‍ അവരുടെ വീടുകളുടെയും സ്കൂളിന്റെയും പരിസരത്തു നിന്ന് സമാഹരിച്ച 60 -ഓളം പൂക്കളാണ് പ്രര്‍ശനതിനുണ്ടായിരുന്ന്തു .പ്രദര്‍ശനത്തിന്റെ ചില ദൃശ്യങ്ങള്‍  ചുവടെ ചേര്‍ത്തിരിക്കുന്നു 



കൃഷ്ണ കിരീടം

മേന്തോന്നി
ആറ്റുതകര
കോവിദാരം
പനച്ചി
അരിപ്പൂവ്
കാട്ടുകൂവ
കൂനംപാല
കിലുകിലുക്കി
കോളാമ്പി

കൂറമുള്ള്
ശീമ കൊങ്ങിണി 
എരുക്ക്
പെരുകിലം

ഉപ്പു താളി
ചെമ്പകം

കാന /രംഭ
അമല്‍പൊരി
അതിരാണി 
 ചെമ്പരുത്തി
 രാജമല്ലി 
 തുമ്പ