|
ബൌഗൈന്‍ വില്ല പൂവ് |
നമ്മുടെ നാട്ടിലെങ്ങും കാണപ്പെടുന്ന കടലാസ് പൂവ് എന്നറിയപ്പെടുന്ന ബൌഗൈന്‍ വില്ല എന്ന പൂവിന്റെ പേരില്‍ ഒരു ദ്വീപും കടലിടുക്കും ഉണ്ട്.
ഫ്രഞ്ച് നാവികനായിരുന്ന ലൂയിസ് അന്ടൊനിഎ ദേ ബൌഗൈന്‍ വില്ലയുടെ സ്മരണാര്‍ത്ഥം ആണ് ദക്ഷിണ അമേരിക്ക ജന്മ ദേശമായ പടര്‍ന്നു കയറുന്ന ഈ ചെടിക്കും ഒരു ദ്വീപിനും കടലിടുക്കിനും ഈ പേര് ലഭിച്ചത്. ഫ്രഞ്ച് നാവിക സേനയില്‍ അഡ്മിറല്‍ ആയിരുന്ന ബൌഗൈന്‍ വില്ല ലോകം ചുറ്റുന്ന ആദ്യ ഫ്രഞ്ച് സഞ്ചാരി കൂടിയാണ്.
|
ലൂയിസ് അന്ടൊനിഎ ദേ ബൌഗൈന്‍ വില്ല |
പസിഫിക് സമുദ്രത്തിലെ പാപുവ ന്യൂ ഗിയാന ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപിനും ഈ ദ്വീപിനെ ചൊഇസെഉല് ദ്വീപുമായി വേര്‍തിരിക്കുന്ന കടലിടുക്കിനും ബൌഗൈന്‍ വില്ലയുടെ പേര് നല്‍കിയിരിക്കുന്നു.
|
ബൌഗൈന്‍ വില്ല ദ്വീപ് |
|
ബൌഗൈന്‍ വില്ല കടലിടുക്ക് |