2012, ജൂൺ 9, ശനിയാഴ്‌ച

സാസോന്‍ കി മാലാ പെ............

 കവ്വാലിയായി മാറിയ  ഭജന്‍

ഇന്ത്യയിലെ   ഭക്തി പ്രസ്ഥാന ശാഖയിലെ പ്രമുഖയാണ്‌ മീര ബായി . കൃഷ്ണനോടുള്ള പ്രണയത്തില്‍  ഉന്മാദിനിയായ  മീര  ആയിരത്തോളം  ഭജനുകള്‍ രചിച്ചിട്ടുണ്ട്.

                       അതില്‍  സാസോന്‍ കി മാലാപെ..വ്യത്യസ്തമാക്കുന്നത്  സൂഫികളുടെ ഗാന രൂപമായ  കവ്വലിയായും ഇത്  ആലപിക്കാറുണ്ട് എന്നതിനാലാണ്.
 മീര ബായി -ഒരു ശില്‍പം

 കവ്വാലി ഗായകനായ നുസൃത് ഫത്തേ അലി ഖാനാണ് കവ്വാലി ഗാനമെന്ന നിലക്ക് ഇതിനെ പ്രശസ്തമാക്കിയത്. കൃഷ്ണ പ്രണയം നിറഞ്ഞ ഇതിലെ ചില വരികള്‍.

 സാസോന്‍ കി മാലാ പെ
സിമരൂം മേം പീ കാ നാം 

ശ്വാസത്തിന്റെ മാലകളില്‍
ഞാന്‍ ഉരുവിടുന്നത് പ്രിയന്റെ നാമം.

അപനേ മന്‍ കി മേ ജാനൂം
ഓര്‍ പീ കെ  മന്‍ കി രാം

എന്റെ മനസെന്തെന്നു എനിക്കറിയാം
പ്രിയന്റെ മനസ് ദൈവത്തിനും

യെഹി മേരി ബന്ദഗി ഹെ
യെഹി മേരി പൂജ 


ഇതാണെന്റെ ആരാധന
ഇതാണെന്റെ പൂജ 


പ്രേം കെ മാലാ ജപത്തെ ജപത്തെ
ആപ് ബനി മേം ശാം

പ്രണയത്തിന്റെ മാലാ ജപിച്ചു
ഞാന്‍ തന്നെ 
  ശ്യാമായി [കൃഷ്ണന്‍]മാറി
 
അപനേ ആപ് സെ ബാതേം കര്‍ക്കെ
ഹോ ഗയി മേം ബദ് നാം 


തന്നോട് തന്നെ
സ്വയം സംസാരിച്ചു
ഞാന്‍ ഇന്ന് അപമാനിതയായി .

 
Qwali-Nusruth Fathe Ali Khan & party

 Nusruth Fathe Alikhan-remix

bhajan

 1997 -ഇല്‍ പുറത്തിറങ്ങിയ കോയല എന്ന ചിത്രത്തില്‍ രാജേഷ്‌ റോഷന്‍ ഇതേ ഈണങ്ങള്‍ അനുകരിച്ചു ചെയ്ത  ഗാനം.ഇന്ദീവര്‍ രചിച്ച 
ഈ ഗാനത്തിലെ വരികള്‍ ഏറെയും മീരയുടെ ഭജനുകളില്‍ നിന്നും കടം കൊണ്ടതാണ്.

Kavitha Krishnamoorthy-film-Koyala