ഇന്ത്യയില്‍ ഏറ്റവും അധികം വിവിധ ഭാഷകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചതിന്റെ ക്രെഡിറ്റ് സലില്‍ ചൌധരിക്ക് മാത്രം അവകാശപ്പെട്ടതാണ്.പ്രധാനമായും ഹിന്ദി ,ബംഗാളി, മലയാളം ഭാഷകളിലും അതോടപ്പം തെലുഗു,തമിഴ്,ഗുജറാത്തി , മറാത്തി ,ആസ്സാമീസ്,ഒറിയ ഭാഷകളിലും ഗാനങ്ങള്‍ ചിട്ടപ്പെടുതിയുട്ടുണ്ട്.രാമു കാര്യാട്ട് സംവിധാനം ചെയ്ത 1964 ലെ ചെമ്മീന്‍ എന്ന പ്രശസ്തമായ ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളികളുടെ മനസ് കീഴടക്കാന്‍ എത്തിയത്.തുടര്‍ന്ന് 1994 ലെ തുമ്പോളി കടപ്പുറം വരെ 23 ഓളം ചിത്രങ്ങള്‍ക്കും ദ്വീപ് ,വെള്ളം,അഭയം ,വാസ്തുഹാര എന്നീ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചു .1973 മുതല്‍ 1980 വരെ ഉള്ള കാലയളവിലാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് സംഗീതം നല്കിയതു.ഓയെന്‍വി 10 ചിത്രങ്ങള്‍ക്കും വയലാര്‍ 8 ചിത്രങ്ങള്‍ക്കും ശ്രീകുമാരന്‍ തമ്പി 3 ചിത്രങ്ങള്‍ക്കും പി.ഭാസ്കരന്‍ കൈതപ്രം എന്നിവര്‍ ഓരോ ചിത്രങ്ങള്‍ക്കും സലില്‍ ചൌധരിയുടെ ഈണങ്ങള്‍ക്ക് വേണ്ടി വരികള്‍ രചിച്ചു. ഈണത്തിനനുസരിച്ചു പാട്ടെഴുതുന്ന സമ്പ്രദായം മലയാളത്തില്‍ തുടങ്ങിയത് സലില്‍ ചൌധരിയുടെ വരവോടു കൂടിയാണ്.പ്രശസ്ത ഹിന്ദി ഗായകരായ മന്നാടെ ചെമമീന്‍ലുടെയും [മാനസ മൈനെ.....] ലത മന്കെഷ്കരെ നെല്ല് [കദളി ചെങ്കതളി..]എന്ന ചിത്രതിലുടെയും മലയാളത്തില്‍ അവതരിപ്പിച്ചു.തമിഴ് തെലുഗ് ഗായിക വാണി ജയറാമിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം സലില്‍ ചൌധരിയുടെ സംഗീതത്തില്‍ സ്വപ്നം എന്ന ചിത്രത്തിലെ സൌരയുഥത്തില്‍....എന്ന ഗാനത്തിലുടെയാണ്.അദെഹ് ഹത്തിന്റെ ഭാര്യ സബിത ചൌധാരി തോമസ്ലീഹ [വിര്‍ശ്ചിക പെണ്ണെ...] ഏതോ ഒരു സ്വപ്നം[ഒരു മുഖം മാത്രം.. ] ദേവദാസി [ഇനി വരൂ ...] എന്നി ചിത്രങ്ങളില്‍ ഗാനംങ്ങള്‍ ആലപിച്ചിട്ടുണ്ട്. ചെമ്മീനിന് ശേഷം അദ്ദേഹം ചെയ്ത ചിത്രങ്ങള്‍ ഏറയും കലാപരമയോ സാമ്പത്തികമായി വിജയിച്ചവയല്ലെങ്കിലും അതിലെ ഗാനംങ്ങള്‍ കാലങ്ങല്ക്കിപ്പറവും ജനപ്രിയമായി തുടരുന്നു.ചിത്രീകരണം പോലും പൂര്‍ത്തിയാകാത്ത ദേവദാസി എന്ന ചിത്രത്തിലെ പാദരേണു..., മാനസേശ്വരി ....,മലയാളത്തിലെ ആദ്യത്തെ ഗദ്യ രൂപത്തിലുള്ള ഗാനമായ ഒരുനാൾ വിശന്നേറെ.....എന്നി ഗാനങ്ങള്‍ തന്നൈ ഉദാഹരണം.മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകരായ ശ്യാം ,ആര്‍ കെ ശേഖര്‍ എന്നിവര്‍ വിവിധ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ സംഗീത സംവിധാന സഹായികളയിരുന്നു.മലയാളം അതുവരെ കേട്ടതില്‍ നിന്നും വെത്യസ്തമായി ഒരേ സമയം ഹൃദയകാരിയും വേഗതയാര്‍ന്നവയുമായ സലില്‍ ചൌധരിയുടെ ഗാനങ്ങള്‍ ആസ്വാദ ഹൃദയങ്ങളില്‍ എന്നെന്നും നിലനില്‍ക്കും.
സലില്‍ ചൌധരിയുടെ പ്രശസ്തമായ ചില ഗാനംങ്ങള്‍ ഗാനരചന - ഓയെന്‍ വി
1.സൌരയുഥത്തില്‍ വിടര്‍ന്ന -വാണി ജയറാം -സ്വപ്നം
2.മാനേ മാനേ....വിളികേള്‍ക്കു ...-യേശുദാസ് -സ്വപ്നം
3,മഴവില്ക്കൊടിക്കവടി അഴകുവിടര്‍ത്തിയ -ജാനകി -സ്വപ്നം
4.ഓര്‍മകളെ കൈവള ചാര്‍ത്തി -യേശുദാസ് -പ്രതീക്ഷ
5.ശ്യാമമേഘമേ നീയെന്‍ പ്രേമദൂതുമായി -യേശുദാസ് -സമയമായില്ലപ്പോലും
6.സന്ധ്യ കണ്ണിരെതെന്തേ ..- ജാനകി-മദനോത്സവം
7.സാഗരമേ ശന്തമാകെ നീ -യേശുദാസ് -മദനോത്സവം
8. പാദരേണുതേടിയലഞ്ഞു -യേശുദാസ്- ദേവദാസി
9.ഓണപ്പൂവേ ഓമല്‍പ്പുവേ -യേശുദാസ് -ഈ ഗാനം മറക്കുമോ
10.ഒന്നാനാം കുന്നിന്മേല്‍ -യേശുദാസ് -എയര്‍ ഹോസ്റെസ്സ്
11.കാതില്‍ തേന്മഴയായി പാടൂ -യേശുദാസ് -തുമ്പോളി കടപ്പുറം
ഗാനരചന -വയലാര്‍
1.മാനസ മൈനെ വരൂ -മന്നാടെ -ചെമ്മീന്‍
2.നീലപൊന്മാനേ എന്റെ നീലപൊന്‍മാനേ -യേശുദാസ് , മാധുരി -നെല്ല്
3.കാട് കറുത്ത കാടു ..-യേശുദാസ് -നീലപൊന്മാന്‍
4.നാടന്‍ പാട്ടിലെ മൈന -വാണി ജയറാം -രാഗം
5.നിശാസുരഭികള്‍ വസന്തസേനകള്‍ -ജയചന്ദ്രന്‍ -രാസലീല
6.കേളീനളിനം വിടരുമോ -യേശുദാസ് -തുലാവര്‍ഷം
ഗാനരചന -ശ്രീകുമാരന്‍ തമ്പി
1.പൂമാനം പൂതുലുഞ്ഞു -യേശുദാസ് -ഏതോ ഒരു സ്വപ്നം
2.ഒരുമുഖം മാത്രം കണ്ണില്‍ -സബിത ചൌധരി -ഏതോ ഒരു സ്വപ്നം
3.മലര്‍ക്കൊടി പോലെ -ജാനകി -വിഷുക്കണി
4.പൊന്‍ ഉഷസിന്‍ ഉപവനങ്ങള്‍ -ജയചന്ദ്രന്‍ -വിഷുക്കണി